Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് 19 സീറ്റ്; മൂന്ന് സീറ്റ് വര്‍ധിപ്പിച്ച് എല്‍ഡിഎഫ്
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ 38 വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 19 സീറ്റിലും എല്‍ഡിഎഫ് 18 സീറ്റിലും വിജയിച്ചു. ഒരു സീറ്റ് ട്വന്റി20 നിലനിര്‍ത്തി. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. ആകെ വിജയിച്ച സീറ്റുകളില്‍ യുഡിഎഫ് മുന്നിലെത്തിയെങ്കിലും മുന്‍നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടം എല്‍ഡിഎഫിനാണ്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന് 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്.

ഫലം വന്നതോടെ എല്‍ഡിഎഫിന്റെ സീറ്റ് നില മൂന്നെണ്ണം വര്‍ധിച്ചപ്പോള്‍ യുഡിഎഫിന് മൂന്നെണ്ണം കുറഞ്ഞു. യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. മറുവശത്ത് എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ യുഡിഎഫും സ്വന്തമാക്കി. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡാണ് ട്വന്റി20 നിലനിര്‍ത്തിയത്.

 
Other News in this category

 
 




 
Close Window