Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നടുറോഡിലെത്തിയ കുഞ്ഞിനെ കണ്ടു ബസ് നിര്‍ത്തി; ഓടിയിറങ്ങി രക്ഷപ്പെടുത്തി കണ്ടക്ടര്‍
reporter

മലപ്പുറം: മുട്ടിലിഴയുന്ന പ്രായമുള്ള കുഞ്ഞിനെ നടുറോഡില്‍ കണ്ടതോടെ സ്വകാര്യ ബസ് ഡ്രൈവര്‍ സമയോചിതമായി വാഹനം നിര്‍ത്തി. പിന്നാലെ കണ്ടക്ടര്‍ വേഗത്തില്‍ ബസില്‍ നിന്ന് ഓടിയിറങ്ങി കുഞ്ഞിനെ റോഡില്‍ നിന്ന് എടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പുതിയേടത്തുപറമ്പ്-ഫറൂഖ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫ മര്‍വ ബസിലെ ഡ്രൈവര്‍ രാമചന്ദ്രനും കണ്ടക്ടര്‍ നവാസുമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. വലിയപറമ്പ് ചെറുമുറ്റത്ത് ബസ് എത്തുമ്പോഴാണ് കുഞ്ഞ് റോഡില്‍ ഇഴഞ്ഞുനീങ്ങുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. അപകടസാധ്യത മനസ്സിലാക്കിയ രാമചന്ദ്രന്‍ ഉടന്‍ തന്നെ ബസ് ചവിട്ടി നിര്‍ത്തി. മറ്റ് വാഹനങ്ങള്‍ എത്തുന്നതിന് മുമ്പ് കണ്ടക്ടര്‍ നവാസ് ഓടിയിറങ്ങി കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു.

റോഡരികിലെ വീട്ടില്‍ നിന്നാണ് കുഞ്ഞ് ശ്രദ്ധയില്‍പ്പെടാതെ റോഡിലേക്ക് ഇഴഞ്ഞെത്തിയത്. സമീപവാസിയായ റമീസിന്റെ മകനാണ് റോഡിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുഞ്ഞ് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. റോഡരികിലുള്ള വീടുകളില്‍ ചെറിയ കുട്ടികള്‍ ഉള്ളപ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംഭവം വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

 
Other News in this category

 
 




 
Close Window