Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; 'പ്രിയദര്‍ശിനി' പദ്ധതി 15 മുതല്‍
reporter

തിരുവനന്തപുരംന്മ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി. ഡി. സതീശന്‍ അറിയിച്ചു. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി 'പ്രിയദര്‍ശിനി' എന്ന പേരിലായിരിക്കും അറിയപ്പെടുക. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളിലാണ് യാത്രാ സൗജന്യം അനുവദിക്കുക. വരുമാനം, പ്രായം എന്നിവ പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രതിമാസം 65 മുതല്‍ 70 കോടി രൂപ വരെയും വര്‍ഷത്തില്‍ ഏകദേശം 800 കോടി രൂപ വരെയും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ ബാധ്യത നികത്തുന്നതിനായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ആവശ്യമായ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ഏകദേശം 1,500 കോടി രൂപയുടെ സഹായം നല്‍കുന്നുണ്ട്. ഇതിനു പുറമേ, സൗജന്യ യാത്രാ പദ്ധതിയിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അടുത്ത ആറു മാസത്തിനുള്ളില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് കെഎസ്ആര്‍ടിസിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഇത് അംഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തില്‍ മറ്റ് ചില തീരുമാനങ്ങളും കൈക്കൊണ്ടു. നേരത്തെ നിയമിച്ച ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ക്ക് പുറമെ 40 ഗവണ്‍മെന്റ് പ്ലീഡര്‍മാരെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോര്‍ണിയായി അനൂപ് വി. നായരെ നിയമിക്കാനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

 
Other News in this category

 
 




 
Close Window