Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മലയിടംതുരുത്തിലെ പൊലീസ് നടപടി രാഷ്ട്രീയ വിഷയമാക്കാന്‍ സിപിഎം; ഇന്ന് പ്രതിഷേധം
reporter

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കിടെ ഉണ്ടായ പൊലീസ് ഇടപെടല്‍ രാഷ്ട്രീയ വിഷയമായി ഉയര്‍ത്താന്‍ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയിടംതുരുത്തില്‍ നടക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ നടത്തുന്ന പതിനഞ്ചാമത്തെ ശ്രമമാണിത്. ബലപ്രയോഗം പാടില്ലെന്ന നിര്‍ദേശം ഉണ്ടായിട്ടും പൊലീസ് നടപടി ഉണ്ടായത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ആലുവ റൂറല്‍ എസ്.പി. ഇന്ന് എറണാകുളം റെയ്ഞ്ച് ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കും.

സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട ഏകദേശം അറുപത് വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കക്കേസിലാണ് ഏഴ് പട്ടികജാതി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. കേസില്‍ നാല് വര്‍ഷം മുമ്പ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കര്‍ അറുപത്തിയഞ്ച് സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി അഭിഭാഷക കമ്മീഷനൊപ്പം നൂറ്റിയമ്പതിലധികം പൊലീസുകാര്‍, ജെ.സി.ബി., ആംബുലന്‍സ് തുടങ്ങിയ സംവിധാനങ്ങളും സ്ഥലത്തെത്തിച്ചിരുന്നു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെട്ടു. നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തരമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window