Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പതിനാറാം കേരള നിയമസഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി
reporter

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. പ്രോടേം സ്പീക്കര്‍ ജി. സുധാകരനാണ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒ.എസ്. അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതാ അംഗം. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭയിലേക്ക് സൈക്കിളില്‍ എത്തിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യും ശ്രദ്ധേയനായി. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനമായതിനാല്‍ ഭരണപക്ഷവും പ്രതിപക്ഷവും ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ രാവിലെ തന്നെ സഭയിലെത്തി. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെയാണ് നടക്കുക. ഈ മാസം ഇരുപത്തൊന്‍പതിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. തിങ്കളാഴ്ചയാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അണിയറ നീക്കങ്ങള്‍ക്കും ശേഷം മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുവിഭജനം ഇന്നലെ ഔദ്യോഗികമായി പൂര്‍ത്തിയാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window