യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 റോഥര്‍ഹാം മാന്‍വേഴ്‌സ് ലെയ്ക്കില്‍ നാളെ (ശനിയാഴ്ച) രാവിലെ പ്രവാസി മലയാളികളുടെ അഭിമാനം സോജന്‍ ജോസഫ് എം പി ഫ്‌ളാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. 31 ടീമുകള്‍ പൊതു വിഭാഗത്തിലും 11 ടീമുകള്‍ വനിത വിഭാഗത്തിലും അണി നിരക്കുന്ന ഏഴാമത് യുക്മ വള്ളംകളി യുകെ മലയാളികള്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്.
കെന്റിലെ ആഷ്‌ഫോര്‍ഡില്‍ നിന്ന്, ബ്രിട്ടീഷ് പര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജന്‍ ജോസഫ് പ്രവാസി മലയാളികളുടെ അഭിമാനമാണ്. യുകെ മലയാളികള്‍ക്ക് സുപരിചിതനായ സോജന്‍ ജോസഫ് വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മണ്ഡലത്തിലെ സജീവ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആര്‍ജജിച്ച് കഴിഞ്ഞു.
കോട്ടയം ഓണംതുരുത്ത് സ്വദേശിയായ സോജന്‍ ജോസഫ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 139 വര്‍ഷത്തെ കുത്തക തകര്‍ത്താണ് ആഷ്‌ഫോര്‍ഡില്‍ 1799 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം വരിച്ചത്. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ നേരിടുന്ന വിഷയങ്ങളില്‍ വളരെ സജീവമായി ഇടപെടുന്ന സോജന്‍ ജോസഫ് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും ഏറെ മികവ് തെളിയിച്ച് കഴിഞ്ഞു.
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാരന്‍മാരും കലാകാരികളുമാണ് വേദിയില്‍ അണിനിരക്കുന്നത്. തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി മത്സരം, തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ്, ചിലമ്പ് നാടന്‍പാട്ട് ബാന്‍ഡ്, ചെണ്ടമേളം, തെയ്യം, പുലികളി എന്നിവയോടൊപ്പം വിവിധ തരം നൃത്ത നൃത്യങ്ങള്‍ എന്നിവയൊക്കെ ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികളായ ജയകുമാര്‍ നായര്‍, ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ്ജ്, യുക്മ ദേശീയ സമിതി അംഗങ്ങള്‍, റീജിയണല്‍ ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വള്ളംകളിയുടെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു.
സാംസ്‌കാരിക സമ്മേളനം റോഫര്‍ഹാം മേയര്‍ റുക്‌സാന ഇസ്മയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം റോഥര്‍ഹാം മാന്‍വേഴ്‌സില്‍ റോഥര്‍ഹാം മേയര്‍ കൌണ്‍സിലര്‍ റുക്‌സാന ഇസ്മയില്‍ നിര്‍വ്വഹിക്കും. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി സാംസ്‌ക്കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 31 ടീമുകള്‍ പൊതു വിഭാഗത്തിലും 11 ടീമുകള്‍ വനിത വിഭാഗത്തിലും അണി നിരക്കുന്ന ഏഴാമത് യുക്മ വള്ളംകളി യുകെ മലയാളികള്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്.
യുക്മ വള്ളംകളി വേദിയായ മാന്‍വേഴ്‌സ് ലെയ്ക്ക് ഉള്‍പ്പെടുന്ന റോഥര്‍ഹാം സിറ്റി കൌണ്‍സിലിന്റെ മേയറാണ് റുക്‌സാന ഇസ്മയില്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ലേബര്‍ പാര്‍ട്ടി അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച റുക്‌സാന ഇസ്മയില്‍ റോഥര്‍ഹാം ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നു. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി സാംസ്‌കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതാണ്.
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാരന്‍മാരും കലാകാരികളുമാണ് വേദിയില്‍ അണിനിരക്കുന്നത്. തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി മത്സരം, തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ്, ചിലമ്പ് നാടന്‍പാട്ട് ബാന്‍ഡ്, ചെണ്ടമേളം, തെയ്യം, പുലികളി എന്നിവയോടൊപ്പം വിവിധ തരം നൃത്ത നൃത്യങ്ങള്‍ എന്നിവയൊക്കെ ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികളായ ജയകുമാര്‍ നായര്‍, ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ്ജ്, യുക്മ ദേശീയ സമിതി അംഗങ്ങള്‍, റീജിയണല്‍ ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വള്ളംകളിയുടെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു.
റണ്ണിംഗ് കമന്ററിയുമായി സി എ ജോസഫും സംഘവും
ഓളപരപ്പുകളില്‍ ജലോത്സവങ്ങള്‍ ഉണര്‍ത്തുന്ന ആവേശ തിരമാലകള്‍ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് എത്തിക്കാന്‍ റണ്ണിംഗ് കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. ഏഴാമത് യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജനായ സി.എ. ജോസഫിന്റെ നേതൃത്വത്തില്‍ ഒരുങ്ങിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വന്‍ വിജയമാക്കി മാറ്റിയതില്‍ ഒരു വലിയ പങ്കാണ് റണ്ണിംഗ് കമന്ററി ടീം നിര്‍വ്വഹിച്ചത്. മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിംഗ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വന്‍ വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് മുന്‍ വര്‍ഷങ്ങളില്‍ റണ്ണിംഗ് കമന്ററി ടീം നിര്‍വഹിച്ചത്. കോവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ല്‍ മത്സരവള്ളംകളി മടങ്ങിയെത്തിയപ്പോള്‍ വലിയ ആവേശത്തോടെയാണ് ബ്രിട്ടണിലെ മലയാളികള്‍ സ്വീകരിച്ചത്. ഏഴാമത് വള്ളംകളി നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്‌ന വിഷന്‍ ടി.വിയിലൂടെ യു.കെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന് റണ്ണിംഗ് കമന്ററി ടീം തയ്യാറെടുത്തു കഴിഞ്ഞു.
വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തില്‍ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്‌ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കി കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ യു.കെ മലയാളികളുടെ പ്രിയങ്കരനായ സി എ ജോസഫിനൊപ്പം പ്രതിഭാധനരും പരിചയസമ്പന്നരുമായ ജോര്‍ജ്ജ്കുട്ടി പുന്നമട (അയര്‍ലന്റ്), തോമസ് പോള്‍ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ (പ്രെസ്റ്റണ്‍), ജിനോ സെബാസ്റ്റ്യന്‍ (നനീട്ടണ്‍) എന്നിവരൊത്തു ചേരുമ്പോള്‍ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്‌ധോരണിയാവുമെന്നുള്ളതിന് സംശയമില്ല.
ജലരാജാക്കന്മാര്‍ റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീര്‍ത്ത് പായുന്നത് സി.എ ജോസഫ് എന്ന മുന്‍ അധ്യാപകന്‍ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടന്‍ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലര്‍ത്തി നല്‍കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും. അയര്‍ക്കുന്നം സ്വദേശിയായ ബേസിംഗ്‌സ്റ്റോക്കില്‍ താമസിക്കുന്ന സി.എ. ജോസഫ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭാംഗവുമാണ്.
റണ്ണിംഗ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. കഴിഞ്ഞ 25 വര്‍ഷമായി അയര്‍ലന്റില്‍ പ്രവാസ ജീവിതം നയിക്കുന്ന ജോര്‍ജ്ജ്കുട്ടി പുന്നമട യുക്മ വള്ളംകളി കമന്റ്‌റി ടീമിലെ ഒരു പുതുമുഖമാണ്. വള്ളംകളി, വടംവലി കമന്റ്‌റികളില്‍ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായാണ് ജോര്‍ജ്ജുകുട്ടി യുക്മ വള്ളംകളിയിലേക്ക് കടന്ന് വരുന്നത്. നാട്ടിലും വിദേശത്തുമായി നിരവധി വള്ളംകളി, വടംവലി മത്സരങ്ങളില്‍ കമന്റ്‌റി പറഞ്ഞിട്ടുള്ള ജോര്‍ജ്ജ്കുട്ടി അയര്‍ലന്റിലെ പുന്നമട ബോട്ട് ക്‌ളബ്ബിന്റെ ക്യാപ്റ്റന്‍ കൂടിയാണ്.
ചെറുപ്പം മുതല്‍ പ്രസംഗ - അനൗണ്‍സ്‌മെന്റ് വേദികളിലും സാമൂഹിക സാംസ്‌കാരിക സദസ്സുകളിലും തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധേയരുമായ തോമസ് പോളും, ജോണ്‍സണ്‍ കളപ്പുരയ്ക്കലും, ജിനോ സെബാസ്റ്റ്യനും ചേര്‍ന്ന് വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീര്‍ച്ചയാണ്.
കടുത്തുരുത്തി സ്വദേശി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള തോമസ് പോള്‍ യുകെയിലെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്. കമന്റ്‌റി, അനൌണ്‍സ്‌മെന്റ് രംഗങ്ങളിലെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായാണ് തോമസ് പോള്‍ യുക്മ വള്ളംകളിയിലേക്ക് കടന്ന് വരുന്നത്.
കുട്ടനാടിന്റെ വള്ളംകളി പാരമ്പര്യം രക്തത്തിലലിഞ്ഞ് ചേര്‍ന്ന ജോണ്‍സണ്‍ ജി കളപ്പുരക്കല്‍ പ്രിസ്റ്റണടുത്ത് ചോര്‍ലിയില്‍ താമസിക്കുന്നു. നാട്ടിലെ പൊതുപ്രവര്‍ത്തന പരിചയം യുകെയിലും പിന്തുടരുന്ന ജോണ്‍സണ്‍ യുക്മ വള്ളംകളിയിലെ ഒരു സ്ഥിര സാന്നിദ്ധ്യമാണ്.
പാലായ്ക്കു സമീപം പ്രവിത്താനം സ്വദേശിയായ നനീട്ടനില്‍ നിന്നുള്ള ജിനോ സെബാസ്റ്റ്യന്‍ യുകെയില്‍ എത്തും മുമ്പ് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ മേധാവിയുടെ ചുമതല വഹിച്ചിരുന്നു. യുക്മയുടെ നാഷണല്‍ - മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രോഗ്രാമുകളില്‍ ഇതിനകം ശ്രദ്ധേയമായ വിധത്തില്‍ അനൗണ്‍സ്മെന്റ് വിഭാഗം കൈകാര്യം ചെയ്ത് കഴിവ് തെളിയിച്ച ജിനോ കേരളപ്പൂരം വള്ളംകളിയിലെ മികവുറ്റ കമന്ററി ടീമിനൊപ്പം ചേരുമ്പോള്‍ കാണികള്‍ക്കു ആവേശം ഒട്ടും ചോരാതെ മത്സരവീര്യം പകര്‍ന്നു നല്കുമെന്നതില്‍ സംശയമില്ല.
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ന്റെ പ്രധാന സ്‌പോണ്‍സേഴ്‌സ് ഫസ്റ്റ് കോള്‍, ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് ലിമിറ്റഡ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, തെരേസാസ് ലണ്ടന്‍, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടന്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ്, ഗ്ളോബല്‍ സ്റ്റഡി ലിങ്ക്, ലവ് ടു കെയര്‍, ജിയ ട്രാവത്സ് & ഹോളിഡെയ്‌സ്, കേരള ഡിലൈറ്റ്‌സ്, മോന്‍സി'സ് കിച്ചണ്‍എന്നിവരാണ്.
യുക്മ ദേശീയ സമിതി ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ജയകുമാര്‍ നായര്‍, ഷിജോ വര്‍ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ.ബിജു പെരിങ്ങത്തറ, ഡിക്‌സ് ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റീജിയണല്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകര്‍.
മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമായ വള്ളംകളിയും കേരളീയ കലാരൂപങ്ങളും എല്ലാമായി ഈ അവധിക്കാലത്തിന്റെയും ഓണാഘോഷങ്ങളുടെയുമിടയില്‍ ഒരു ദിവസം മുഴുവന്‍ ആഹ്ലാദിച്ചുല്ലസിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG. |