|
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മെഗാ ഓണോത്സവം സെപ്റ്റംബര്‍ 13ന് മാഞ്ചസ്റ്ററിലെ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ഘോഷയാത്ര, ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ടുകള്‍, സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ്, മറ്റു കലാപരിപാടികള്‍, വിഭലവ സമൃദ്ധമായ ഓണസദ്യ എന്നിങ്ങനെ എല്ലാം തന്നെ പരിപാടിയില്‍ ഉണ്ടായിരിക്കും. പ്രശസ്ത സിനിമാ മിമിക്രി താരം ടിനി ടോമിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്സ് മ്യൂസിക്കല്‍ കോമഡി ഷോയാണ് പരിപാടിയുടെ പ്രധാന ഹൈലൈറ്റ്. നടനെ കൂടാതെ, ബൈജു ജോസ്, ഗ്രേഷ്യാ, വിഷ്ണു, അറാഫത്ത് തുടങ്ങിയ കലാകാരന്മാരും ഷോയില്‍ ഉണ്ടാകും. ഇതുവരെ ബുക്ക് ചെയ്യാത്തവര്‍ക്ക് സംഘാടകരുമായി ബന്ധപ്പെട്ട് ടിക്കറ്റ് എടുക്കാവുന്നതാണ്. |