ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ ഗായകന്‍ കെ പി ബ്രഹ്മാനന്ദന്റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദന്‍ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം LALA 2025 സെപ്റ്റംബര്‍ 20 ശനിയാഴ്ച്ച ബാര്‍ക്കിങില്‍ റിപ്പിള്‍ സെന്റററില്‍ നടത്തപ്പെടുന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്ന രാകേഷ് ബ്രഹ്മാനന്ദന്‍ പല ഭാഷകളിലായി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. ഈ വര്‍ഷത്തെ കെ പി ബ്രഹ്മാനന്ദന്‍ പുരസ്‌കാരം പ്രമുഖ ഗായകനും പ്രസിദ്ധ സംഗീത സംവിധായകനുമായിരുന്ന രവീന്ദ്രന്‍ മാഷിന്റെ മകനുമായ നവീന്‍ മാധവിന് നല്‍കുന്നു. പ്രോഗ്രാമിനോടനുബന്ധിച്ചു് യുകെയിലും യൂറോപ്പിലെയും കലാസാംസ്‌കാരിക സാമൂഹ്യ രംഗത്തെ സംഭാവനകളെ മാനിച്ചു പ്രമുഖ വ്യക്തികളെ പുരസ്‌കാരം നല്‍കി ആദരിക്കുന്നു. ജര്‍മനിയിലെ അറിയപ്പെടുന്ന സംഘാടകനും ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ സ്ഥാപകനും ചെയര്‍മാനും ലോക കേരള സഭാംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍, യുകെയില്‍ നിന്നും രാകേഷ് ശങ്കരന്‍ ,യുവ എഴുത്തുകാരി സൗമ്യ കൃഷ്ണ, നഴ്‌സിംഗ് രംഗത്തും ബിസിനസ് രംഗത്തും വളരെ അംഗീകാരകങ്ങള്‍ നേടിയ അമ്പിളി മോബിന്‍ എന്നിവരെ വേദിയില്‍ ആദരിക്കും. യുക്മ കലാമേളകളില്‍ മിന്നും താരങ്ങളായി തിളങ്ങിയ ടോണി അലോഷ്യസ്, ആനി അലോഷ്യസ് എന്നിവരുടെ നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. ലൈവ് ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്നത് വളരെ പ്രഗത്ഭരായ കലാകാരന്മാരാണ്.യുകെയില്‍ നിരവധി സ്റ്റേജ് ഷോകള്‍ നടത്തി പരിചയ സമ്പന്നനായ ജിബി ഗോപാലന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. സംഗീതത്തിന് പ്രാധാന്യം കൊടുത്ത് നടത്തുന്ന LALA 2025 കണ്ണിനും കാതിനും ഒരു വിരുന്നു തന്നെ ആയിരിക്കും. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്നു. എല്ലാ കല സ്‌നേഹികളെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :റജി നന്തികാട്ട് (07852437505 ), ജിബി ഗോപാലന്‍ (07823840415 )