Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.522 INR
ukmalayalampathram.com
Tue 11th Nov 2025
 
 
അസോസിയേഷന്‍
  Add your Comment comment
ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്' സ്റ്റീവനേജില്‍ 21ന്
Text By: Appachan Kannanchira

സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടന്‍ ലീഗില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പന്‍സും, ലൂട്ടന്‍ മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ ഹോക്‌സ് എലൈറ്റും സംയുക്തമായി ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സ്റ്റീവനേജില്‍ വെച്ച് സംഘടിപ്പിക്കുന്നു. സ്റ്റീവനേജ് നെബ് വര്‍ത്ത് പാര്‍ക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം, മത്സര വേദിയാവും. ഈ മാസം 21 ന് ഞായറാഴ്ച നടക്കുന്ന മത്സരം നോകൗട്ട് അടിസ്ഥാനത്തിലാവും നിയന്ത്രിക്കുക. സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കും. കൂടാതെ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദി സീരീസ് എന്നിവര്‍ക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നല്‍കുന്നതാണ്. ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നല്‍കുന്ന ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍, സ്‌പോണ്‍സര്‍മാരെ തേടുന്നതായി കോര്‍ഡിനേറ്റര്‍മാരായ ലൈജോണ്‍ ഇട്ടീര, മെല്‍വിന്‍ അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലൈജോണ്‍ ഇട്ടീര - 07883226679 മെല്‍വിന്‍ അഗസ്റ്റിന്‍ - 07456281428

 
Other News in this category

 
 




 
Close Window