Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
അസോസിയേഷന്‍
  26-10-2024
വെളിയനാട് മിഖായേല്‍ പള്ളി ഇടവകാംഗങ്ങളായ കുടുംബങ്ങളുടെ സംഗമം നവംബര്‍ രണ്ടിന്

സ്വന്തം ഇടവകക്കാരെയും, സുഹൃത്തുക്കളെയും, അയല്‍പക്കക്കാരെയും കാണുവാന്‍ പറ്റിയ ഒരു സുദിനം ആയിരിക്കും അന്ന്. വിവിധയിനം കലാപരിപാടികള്‍, മനോഹരമായ മത്സരങ്ങള്‍ എന്നിവ കോര്‍ത്തിണക്കി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് മിഖായേല്‍ മക്കള്‍. യുകെയിലെ എല്ലാ മിഖായേല്‍ പള്ളി ഇടവകക്കാരെയും മിഖായേല്‍ മക്കളുടെ സംഗമത്തിലേയ്ക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി മിഖായേല്‍ പള്ളി സംഗമം കോഡിനേറ്റേഴ്സ് ക്നാനായ വോയ്സിനെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്...07747770328

 
  22-10-2024
യുകെയിലെ വാട്ടര്‍ഫോര്‍ഡ് വൈക്കിങ്‌സിന്റെ അഭിമാനം ഉയര്‍ത്തി ലയ മരിയ ജോജോ: ക്യാപ്പക്വില്‍ നടത്തിയ ടൂര്‍ണമെന്റിലെ ജേതാവ്
യുകെയിലെ വാട്ടര്‍ഫോര്‍ഡ് വൈക്കിങ്‌സിനു അഭിമാനിക്കാന്‍ ഒരു നേട്ടം കൂടി. ഇന്ന് ക്യാപ്പക്വിനില്‍ വെച്ച് നടന്ന ബാഡ്മിന്റണ്‍ ഡാല്‍റ്റന്‍സ് ബൊനാസ ടൂര്‍ണമെന്റില്‍, അണ്ടര്‍ 14 വിഭാഗത്തില്‍ നമ്മുടെ ക്ലബിനെ പ്രതിനിധീകരിച്ചു ഇറങ്ങിയ *ലയ മരിയ ജോജോ* ജേതാവായി. കുട്ടികളുടെ ബാഡ്മിന്റണ്‍ ട്രെയിനിങ് തുടങ്ങിയതിനു ശേഷം ആദ്യമായാണ് നമ്മുടെ കുട്ടികള്‍ പുറത്ത് ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യമത്സരത്തില്‍ തന്നെ വിജയത്തിലെത്താന്‍ സാധിച്ചത് ഗൗരി ശങ്കറിന്റെ നേതൃത്വത്തിലുള്ള പരിശീലനത്തിന്റെ മികവായി കാണുന്നു.കൂടാതെ ഈ വിഭാഗത്തില്‍ നമ്മുടെ ക്ലബ്ബില്‍ നിന്നും പങ്കെടുത്ത ജേക്കബ് വറുഗീസ്, ആരാധ്യ ജോബി ,ആഷ്‌ലിയ പ്രിന്‍സ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. മുന്നോട്ടുള്ള ഇവരുടെ യാത്രയില്‍ എല്ലാവിധമായ
 
  15-10-2024
ബേസിംഗ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതുനേതൃത്വം

കര്‍മ്മനിരതമായ പതിനേഴ് പ്രവര്‍ത്തന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബേസിംഗ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കന്‍ നഗരങ്ങളില്‍ പ്രസിദ്ധമായ ബേസിംഗ്‌സ്റ്റോക്കില്‍ നൂറ്റിഅന്‍പതിലധികം മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊര്‍ജ്വസ്വലരായ പുത്തന്‍ പ്രതിനിധികളും കൂടി ഉള്‍പ്പെടുന്ന നവനേതൃനിര അടുത്ത പ്രവര്‍ത്തനവര്‍ഷത്തിലേക്കുള്ള കര്‍മ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു. അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടനക്ക് നേതൃത്വം നല്‍കാന്‍ ഒരു വനിത പ്രസിഡന്റും വനിത സെക്രട്ടറിയും തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. കഴിഞ്ഞ

 
  08-10-2024
യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന് പ്രാജ്വല നേത്രത്വം

ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുള്ളില്‍ എന്ന പോലെ ഒളിപ്പിച്ചിരിക്കുന്ന സ്‌കോട്ട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ഉന്നതിയും ലക്ഷ്യമിട്ട് 2018ല്‍ സ്ഥാപിതമായ USMA (യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ ഇന്ന് സ്‌കോട് ലാന്‍ഡിലെമ്പാടും വേരുകളുള്ള,ഒരു ഡസനിലേറെ അംഗ അസോസിയേഷനുകളുടെ പ്രാതിനിധ്യമുള്ള ഒരു സംഘടനയായി മാറുകയും മാതൃകാപരവും, സംഘാടന മികവും കൊണ്ട് സ്‌കോട്‌ലാന്‍ഡ് മലയാളി സമൂഹത്തിന്റെ സര്‍വ്വോന്മുകയായ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡിന്റെ 2024-25 വര്‍ഷത്തെ ഭരണസമതിയിലേയ്ക്ക്,എല്ലാ അംഗ അസോസിയേഷന്റെയും സഹകരണത്തോടെ നടന്ന തെരഞ്ഞെടുപ്പില്‍ സ്‌കോട്‌ലാന്‍ഡിലെ പൊതു വേദികളില്‍ ഇതിനോടകം പ്രാഗത്ഭ്യം തെളിയിച്ച

 
  01-10-2024
പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നവംബര്‍ രണ്ടിന് ചെല്‍റ്റന്‍ഹാമില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തത് പോലെ ദേശീയ കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ സമിതി അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 വ്യാഴം ആയിരിക്കും. ഭാരതത്തിന്റെ മഹത്തായ സാഹിത്യ - സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന മഹാരഥന്മാരുടെ പേരുകളിലാണ് മുന്‍ വര്‍ഷങ്ങളിലും ദേശീയ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. കലയുടെ നഭസ്സിലെ വെള്ളിനക്ഷത്രങ്ങള്‍ക്ക് യുക്മ നല്‍കുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി

 
  26-09-2024
ഹീത്രൂ മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷവും അതിഗംഭീരമായി
സെപ്റ്റംബര്‍ 21നു ശനിയാഴ്ച ഫെല്‍ത്തം സ്പ്രിങ് വെസ്റ്റ് അക്കാഡമി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ നടന്നു. പ്രസിഡണ്ട് ജോസ് പി ജോയിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ വിവിധ ഇനം കലാപരിപാടികളും ഓണസദ്യയും നടന്നു. മാവേലി തമ്പുരാനായി സാജു മണക്കുഴിയും നല്ല പ്രകടനം കാഴ്ചവച്ചു.
 
  25-09-2024
മോനിപ്പള്ളിയില്‍ നിന്നു യുകെയില്‍ കുടിയേറിയവരുടെ 16ാം സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക് . ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില്‍ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ ഈ സംഗമം ഒരു നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് . രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും

 
  23-09-2024
യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ശ്രീനാരായണ ഗുരു 97-ാമത് മഹാസമാധി ദിനം ഭക്തിപൂര്‍വ്വം ആചരിച്ചു
സുനീഷ് ശാന്തിയുടെയും സിറില്‍ ശാന്തിയുടെയും നേതൃത്വത്തില്‍ ഗുരുപൂജയോടെ സമാരംഭം കുറിച്ച ചടങ്ങില്‍, യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.


ഗുരുദേവന്റെ ജീവിതം, ദര്‍ശനങ്ങള്‍, കൃതികള്‍ അനുസ്മരിച്ചു സുന്ദര്‍ലാല്‍ ചാലക്കുടി പ്രഭാഷണം നടത്തി. സദാനന്ദന്‍ ദിവാകരന്റെ നേതൃത്വത്തില്‍ ഗുരുദേവ കൃതികളെ ആസ്പദസ്മാക്കി പ്രാര്‍ത്ഥന ഭജന്‍സ് എന്നിവയിലൂടെ ആത്മീയ ഘടകത്തിന് മുന്നൊരുക്കം ലഭിച്ചതായി ശിവഗിരി ആശ്രമം ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം 3:30ക്ക് നടന്ന മഹാസമാധി പ്രാര്‍ഥനക്ക് ശേഷം പ്രസാദ വിതരണത്തോടെ പരിപാടികള്‍ സമാപിച്ചു. ശ്രീനാരായണ ഗുരുവിന്റെ മാനവികതാ സന്ദേശങ്ങള്‍ സകല ജാതിമത വ്യത്യാസങ്ങളും മറികടന്ന് ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ ആളുകളെ
 
[1][2][3][4][5]
 
-->




 
Close Window