Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
അസോസിയേഷന്‍
  28-06-2024
വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ കായികമേളയില്‍ നോര്‍ത്ത് സ്വിന്‍ഡന്‍ ചാമ്പ്യന്മാര്‍, റണ്ണര്‍അപ്പ് -ഈസ്റ്റ് സ്വിന്‍ഡന്‍
സ്വിന്‍ഡന്‍: വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ 2024 വര്‍ഷത്തെ കായികമേള പ്രൗഢഗംഭീരമായി. സെയിന്റ് ജോസഫ് കോളേജ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന കായികമേളയില്‍ 124 പോയിന്റുമായി നോര്‍ത്ത് സ്വിന്‍ഡന്‍ ചാമ്പ്യന്മാര്‍, 102 പോയിന്റുമായി ഈസ്റ്റ് സ്വിന്‍ഡന്‍ റണ്ണറപ്പ്, തൊട്ടുപിന്നിലായി വെസ്റ്റ് സ്വിന്‍ഡന്‍, ടൗണ്‍ സെന്റര്‍, ഡിവൈസസ് എന്നിവര്‍. ഏറെ വ്യത്യസ്തവും മികച്ച നിലവാരവും തികഞ്ഞ പ്രൊഫഷണലിസവും പുലര്‍ത്തുന്നതുമായിരുന്നു ഇത്തവണത്തെ കായികമേള.


42 വ്യക്തിഗത മത്സര ഇനങ്ങളും ആറു ഗ്രൂപ്പ് ഐറ്റംസിലുമായി 350 ഓളം മത്സാരാര്‍ത്ഥികള്‍ പങ്കെടുക്കുകയുണ്ടായി. അസോസിയേഷന്റെ വിവിധ ഏരിയകളായ, ഡിവൈസിസ്, ടൗണ്‍ സെന്റര്‍, നോര്‍ത്ത് സ്വിന്‍ഡന്‍, വെസ്റ് സ്വിന്‍ഡന്‍, ഈസ്റ്റ് സ്വിന്‍ഡന്‍ പ്രതിനിധീകരിച്ചു 700ല്‍ അധികം
 
  23-06-2024
ക്രിക്കറ്റ് വസന്തവുമായി മാഞ്ചസ്റ്ററില്‍ നൈറ്റ്സ് ക്ലബ് വീണ്ടും; ലീഗ് ടൂര്‍ണമെന്റ് ജൂലായ് 21ന്
ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ജൂലൈ മാസം 21ന് നടത്താന്‍ ഉദേശിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

രജിസ്ട്രേഷനായി ബന്ധപെടുക

Sujesh: 07438209482 Rahul:07768146907
 
  16-06-2024
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ എസ്എന്‍ഡിപി ശാഖയ്ക്ക് പുതിയ ഭരണസമിതി: രഞ്ജിത്തും സുരേഷ് ബാബുവും നേതൃനിരയില്‍
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഈഴവ കുടുംബങ്ങളുടെ കൂട്ടായ്മയായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് എസ് എന്‍ ഡി പി ശാഖയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ശ്രീനാരായണ ദര്‍ശനങ്ങളെ കുറിച്ച് പഠനം നടത്തുന്ന രഞ്ജിത് പ്രസിഡന്റും സ്റ്റോക്കിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായി നിലകൊള്ളുന്ന സുരേഷ് ബാബു (ബാബു) സെക്രട്ടറിയുമായുള്ള ഡയറക്ടര്‍ ബോര്‍ഡാണ് ചുമതലയേറ്റത്. കുട്ടികള്‍ക്കായി ബാലജന യോഗം വന്ദന അനീഷ്, ആദര്‍ശ് ഷിബു, ലക്ഷ്മി മനേഷ് എന്നിവര്‍ നയിക്കും. ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടിലെ എസ്.എന്‍.ഡി.പി ശാഖയെ പോലെയാണ് പ്രവര്‍ത്തനം നടക്കുക. അടുത്ത ഒരു വര്‍ഷത്തെ ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് രൂപം നല്‍കി.


ശാഖ കമ്മിറ്റി:

രഞ്ജിത് ആര്‍ (പ്രസിഡന്റ്) സുരേഷ് ബാബു (സെക്രട്ടറി )

പ്രിയ ഷിബു (വൈസ് പ്രസിഡന്റ്
 
  13-06-2024
കുന്നിന്‍ മുകളില്‍ ആഘോഷരാവ്; ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീമിന്റെ നൈറ്റ് ഔട്ട് കാമ്പിംഗ് ഗംഭീരമായി
ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീം സാരഥികള്‍ സംഘടിപ്പിച്ച നൈറ്റ് ഔട്ട് കാമ്പിംഗ് ആഘോഷരാവായി മാറി. ഒട്ടേറെ പുതുമയുള്ള കൂടിചേരലാണ് ബാംഗോര്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ ഒരുക്കിയത്. കുന്നില്‍ മുകളില്‍ ടെന്റടിച്ച് തണുപ്പിനെ അകറ്റാന്‍ തീ കത്തിച്ച് അതിനു ചുറ്റും ആനന്ദ നൃത്തമാടുകയായിരുന്നു എല്ലാവരും. ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ഹരം പകര്‍ന്നു. കനലില്‍ ചുട്ടെടുത്ത കോഴിക്കാലും തേങ്ങാക്കൊത്തും കുരുമുളകും ഇട്ട് വരട്ടിയെടുത്ത ഇറച്ചിയും ഒക്കെയായി സുന്ദര നിമിഷങ്ങളാണ് സമ്മാനിച്ചത്. അതോടൊപ്പം നല്ല ചൂടു ഓംലറ്റും കപ്പയും ഇറച്ചിയും പുഴുങ്ങിയ മുട്ടയില്‍ ഉപ്പും കുരുമുളകും ഇട്ടതുമെല്ലാം ഒന്നിന് പിറകെ ഒന്നായി എത്തിയിരുന്നു.

ഒപ്പം നിരവധി കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. രംഗണ്ണനും പിള്ളേരുമായുള്ള ഒരു
 
  11-06-2024
കാര്‍ഡിഫ് മലയാളി അസോസിയേഷന് നവനേതൃത്വം: പ്രസിഡന്റ് - ജോസി മുടക്കോടില്‍, സെക്രട്ടറി - ബിനോ ആന്റണി, ട്രഷറര്‍ - ടോണി ജോര്‍ജ്
കാര്‍ഡിഫ് മലയാളി അസോസിയേഷന് നവനേതൃത്വം. പ്രസിഡന്റ് - ജോസി മുടക്കോടില്‍, ജനറല്‍ സെക്രട്ടറി - ബിനോ ആന്റണി, ട്രഷറര്‍ - ടോണി ജോര്‍ജ്, ആര്‍ട്സ് സെക്രട്ടറി - ബെന്നി അഗസ്റ്റിന്‍, സ്പോര്‍ട്സ് സെക്രട്ടറി - സാജു സലിംകുട്ടി, വൈസ് പ്രസിഡന്റ് - സരിത ബിനോയ്, ജോയിന്റ് സെക്രട്ടറി - ജോസ്‌മോന്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ - ജോസ് കൊച്ചപ്പള്ളി, എക്സിക്യൂട്ടി മെംബേര്‍സ് - വിനോ ജോര്‍ജ്, മാത്യു ഗീവര്‍ഗീസ്, ധനിഷ സൂസന്‍, ജിനോ ജോര്‍ജ്, സുമേശന്‍ പിള്ള, നിബി ബിബിന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷിയോ മെംബേര്‍സ് ആയി ഡോ. മനോജ് തോമസും സിജി സലിംകുട്ടിയും തുടരുന്നു.
 
  11-06-2024
സേവനം യുകെയുടെ പുതിയ യൂണിറ്റിന് കവന്‍ട്രിയില്‍ തുടക്കം: പ്രസിഡന്റ് - ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറി - മുകേഷ് മോഹന്‍, ട്രഷറര്‍ ഐശ്വര്യ മുകേഷ്
യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയുടെ പുതിയ ഒരു യുണിറ്റിനു കവന്‍ട്രിയില്‍ തുടക്കം കുറിച്ചു. ശിവഗിരി ആശ്രമം യുകെ യുടെ അടുത്തുള്ള പ്രദേശമായ കവന്‍ട്രിയില്‍ താമസിക്കുന്ന സേവനം യുകെയുടെ അംഗങ്ങളുടെ ദീര്‍ഘകാലമായ അഭിലാഷമാണ് കവന്‍ട്രി യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്. സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുവാനും യൂണിറ്റ് തീരുമാനമെടുത്തു.

സേവനം യുകെ കണ്‍വീനര്‍ സജീഷ് ദാമോദരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറിയായി മുകേഷ് മോഹന്‍, ട്രഷററായി ഐശ്വര്യ
 
  10-06-2024
കൂട്ടായ്മയുടെ മഹാസാഗരമായി മാറാന്‍ യുകെയിലെ ക്നാനായ സമൂഹം:യുകെകെസിഎയുടെ 21-ാം കണ്‍വെന്‍ഷന്‍ ജൂലൈ ആറിന്
മഹാസാഗരമായി മാറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് യുകെയിലെ ക്നാനായ സമൂഹം. യുകെകെസിഎയുടെ 21-ാം കണ്‍വെന്‍ഷന്‍ ജൂലൈ ആറിന് ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്റരില്‍ അരങ്ങേറും. അന്ന് യുകെകെസിഎയുടെ കണ്‍വെന്‍ഷന്‍ വേദി നട വിളിയും മാര്‍ത്തോമനും തിരയടിയ്ക്കുന്ന മഹാസാഗരമായി മാറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് യുകെയിലെ ക്നാനായ സമൂഹം.

യുകെകെസിഎ കണ്‍വന്‍ഷനുകളില്‍ ഏറ്റവും പ്രധാന ആകര്‍ഷണമാണ് , സ്വാഗതനൃത്തത്തിന്റെ സമയം. ക്നാനായ സമുദായത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ യുകെകെസിഎ വേദിയില്‍ വിസ്മയവിളക്കുകള്‍ തെളിയിക്കുന്ന കാഴ്ച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 21-ാമത് കണ്‍വന്‍ഷന്റെ സ്വാഗത നൃത്തത്തിന്റ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

നൂറിലധികം ക്നാനായ യുവജനങ്ങളെ ഒരേ വേദിയില്‍ അണിനിരത്തി,
 
  07-06-2024
എന്‍എംസിഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്

NMCA യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 21 ആം തിയതി നടത്തുവാന്‍ തീരുമാനിച്ചു. മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന് എല്ലാവരേയും കുടുംബസമേതം ക്ഷണിക്കുന്നതിനോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ലീവും മറ്റു കാര്യങ്ങളും മുന്‍കൂറായി ബുക്ക് ചെയ്തു നോട്ടിങ്ഹാമിലെ മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു ആഘോഷമാക്കി ഈ ഉത്സവത്തെ മാറ്റിയെടുക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്ന് പ്രസിഡന്റ് അറിയിച്ചു

 
[22][23][24][25][26]
 
-->




 
Close Window