Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
അസോസിയേഷന്‍
  08-07-2024
'യുക്മ-കേരളാ പൂരം 2024'ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്

ആഗസ്റ്റ് 31ന് ശനിയാഴ്ച്ച സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡിനു സമീപം റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ നടക്കുന്ന 'യുക്മ - കേരളാ പൂരം 2024' മത്സര വള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജില്‍ ലൈവ് കലാപരിപാടികള്‍ നടത്തപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ഔപചാരികമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ അതിമനോഹരമായ മാന്‍വേഴ്സ് തടാകവും പരിസരങ്ങളും പൂര്‍ണ്ണ തോതില്‍ സജ്ജമായിരിക്കും. 'യുക്മ - കേരളാ പൂരം 2024' വള്ളംകളി മഹോത്സവത്തില്‍ അരങ്ങ് തകര്‍ക്കാന്‍ മെഗാ തിരുവാതിര,

 
  07-07-2024
യുകെയിലെ ശിവഗിരി ആശ്രമത്തില്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം: ഓഗസ്റ്റ് 3ന് കര്‍ക്കടക വാവുബലി

കര്‍ക്കടക മാസത്തിലെ അമാവാസി ദിനത്തില്‍ പിതൃബലി തര്‍പ്പണം നടത്തിയാല്‍ മരിച്ചു പോയ പൂര്‍വികരുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ആഗസ്റ്റ് മൂന്നിന് ശനിയാഴ്ച കര്‍ക്കിടകവാവ് ദിവസം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു. എള്ളും, പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. ചടങ്ങില്‍ സുനീഷ് ശാന്തിയും സിറില്‍ ശാന്തിയും മുഖ്യ കര്‍മികത്വം വഹിക്കും. ആശ്രമത്തില്‍ വച്ചു നടക്കുന്ന പിതൃതര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Hotline :

 
  06-07-2024
മാഞ്ചസ്റ്ററിലെ സൗഹൃദ കൂട്ടായ്മയായ കേരള സൂപ്പര്‍ കിങ്‌സ് UK CRICKET TOURNAMENT നടത്തി

ഇംഗ്ലണ്ടിന്റെ ആര്‍ക്കിടെക്ചറല്‍ സിറ്റിയായ മാഞ്ചസ്റ്ററിലെ സൗഹൃദ കൂട്ടായ്മയായ കേരള സൂപ്പര്‍ കിങ്‌സ് അണിയിച്ചൊരുക്കിയ അഖില യുകെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 30 ന് രാവിലെ 8.30 ആരംഭിച്ചു വൈകിട്ട് 5.30 സമ്മാനദാനത്തോടെ അവസാനിച്ചു. യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച ടൂര്‍ണമെന്റില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ഷെഫീല്‍ഡ് ടസ്‌കേഴ്സ്, വിഥിന്‍ഷോ വാരിയേഴ്സ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തന്റെ സ്വതസിദ്ധമായ വെടിക്കെട്ടു ബാറ്റിംഗ് കൊണ്ട് ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്റ്സ്മാന്‍, മാന്‍ ഓഫ് മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വിഥിന്‍ഷോ വാരിയേഴ്സിലെ ഗ്രിന്റോ കരസ്ഥമാക്കിയപ്പോള്‍ തീപാറുന്ന ബോളുകള്‍ കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച ഷെഫീല്‍ഡ്

 
  04-07-2024
ചാലക്കുടിയില്‍ നിന്നു യുകെയില്‍ കുടിയേറിയവര്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ ഒത്തു ചേര്‍ന്നു: ആരവം 2024 ഗംഭീരോത്സവമായി
11-ാമത് ചാലക്കുടി ചങ്ങാത്തം വാര്‍ഷിക ആഘോഷം 'ആരവം 2024' സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു. യുകെയുടെ വിവിധഭാഗംങ്ങളില്‍ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി.

രാവിലെ 11നു ആരംഭിച്ച കലാ മത്സരങ്ങളോടെ ആരവത്തിന് അരങ്ങേറി. തുടര്‍ന്ന് നാടന്‍ രുചികളുമായുള്ള നാടന്‍ സദ്യയും വൈകിട്ട് നാലിനു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍ സ്വാഗതം, പ്രസിഡന്റ് സോജന്‍ കുര്യാക്കോസ് അധ്യക്ഷന്‍, പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകന്‍ ടോണി ചെറിയാന്‍ & ഫാദര്‍ ബിജു പന്താലൂക്കാരന്‍ എന്നിവര്‍ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ച് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. മുന്‍ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിന്‍ പാലാട്ടി ആശംസകള്‍ അറിയിച്ചു. മുന്‍കാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തത്തിലെ പ്രതിഭകളെ ആദരിക്കുകയും
 
  04-07-2024
ചേര്‍ത്തലയില്‍ നിന്നു യുകെയില്‍ എത്തിയവര്‍ ഒത്തു ചേര്‍ന്നു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദേശാന്തരങ്ങള്‍ കടന്നു ജീവിതം കെട്ടി പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുകെ മലയാളികള്‍ ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നാടിന്റെ ഓര്‍മ്മകളും ചിന്തകളും. അത്തരം ജന്മ നാടിന്റെ ഓര്‍മ്മകളും പേറി, മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ യുകെയില്‍ ജീവിക്കുന്ന ചേര്‍ത്തല നിവാസികളുടെആറാമത് സംഗമം വര്‍ണ്ണാഭമായി ജൂണ്‍ 29ന് ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടന്നു. കോവിഡിനുശേഷം സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു. പ്രഡിഡന്റ് ആന്‍ഡ്രൂസ് മൈക്കിളിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍, ആറാമത് ചേര്‍ത്തല
 
  01-07-2024
വെസ്റ്റണ്‍ സൂപ്പര്‍ മേര്‍ അസോസിയേഷന്റെ ആഘോഷം വിവിധ പരിപാടികളോടെ വര്‍ണോജ്വലമായി

മലയാളികളുടെയും മറ്റ് പ്രാദേശിക കമ്മ്യൂണിറ്റികളുടെയും വെസ്റ്റണ്‍ സൂപ്പര്‍ മേര്‍ അസോസിയേഷന്റെയും പിന്തുണയോടെ RENS (റേസ് ഇക്വാലിറ്റി നോര്‍ത്ത് സോമര്‍സെറ്റ്) സംഘടിപ്പിച്ച ആദ്യ വെസ്റ്റണ്‍ മേള ഗ്രോവ് പാര്‍ക്ക് വെസ്റ്റണ്‍ സൂപ്പര്‍ മേറില്‍ നടന്നു. ആയിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ കേരളത്തിന്റെ പാരമ്പര്യം നിലനിര്‍ത്തിയ തിരുവാതിര, മറ്റ് കേരള പരമ്പരാഗത നൃത്തങ്ങള്‍, സംഗീത വിരുന്ന് തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറി. പ്രഥമ ശുശ്രൂഷയും മെഡിക്കല്‍ സംഘവും പരിപാടിക്ക് നേതൃത്വം നല്‍കി വാം അംഗങ്ങള്‍ നേതൃത്വം നല്‍കി .

 
  29-06-2024
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സ്പോര്‍ട്സ് മീറ്റ്; വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാര്‍
അനുഗ്രഹം ചൊരിഞ്ഞ് കാലാവസ്ഥ അനുകൂലമായി നിന്നപ്പോള്‍ വാരിംഗ്ടണ്‍ വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വച്ച് നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള തികച്ചും ആവേശം നിറഞ്ഞ ഒന്നായിരുന്നു. രാവിലെ ഒന്‍പതു മണിക്ക് റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെയും കോര്‍ഡിനേറ്റര്‍ സനോജ് വര്‍ഗ്ഗീസിന്റെയും നേതൃത്വത്തില്‍ രജിസ്ട്രേഷനോടുകൂടി ആരംഭിച്ച് 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ ട്രാക്കും ഫീല്‍ഡും ഒരേസമയം മല്‍സരങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു.


റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് റീജിയണല്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ്
 
  28-06-2024
മേഴ്സി സൈഡ് മലയാളികളുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 20ന് ; പ്രസീത ചാലക്കുടിയുടെ സ്റ്റേജ് ഷോ ''ആട്ടക്കളം''
ലിവര്‍പൂള്‍: നാടന്‍ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ ഓണക്കാലത്ത് യുകെയില്‍ എത്തുന്നു. ഈ സെപ്റ്റംബര്‍ 20ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് കളമൊരുങ്ങുന്നത് വിരാലിലെ പോര്‍ട്ട് സണ്‍ലൈറ്റിലുള്ള ഹ്യൂം ഹാളില്‍ ആണ്. 2005 ലെ കലാഭവന്‍ മണിയുടെ സ്റ്റേജ് ഷോയ്ക്ക് ശേഷം വിറാലില്‍ നടക്കുന്ന ആദ്യത്തെ സ്റ്റേജ് ഷോ എന്ന നിലയില്‍ വലിയ ആവേശത്തിലാണ് പ്രദേശവാസികള്‍.

'നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നു വരെ വന്നില്ലാരും' എന്ന നാടന്‍പാട്ടിന്റെ ശീലുകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രസീത ചാലക്കുടി ഫോക്ലോറില്‍ എം. ഫില്ലിന് പുറമേ ഉത്തരകേരളത്തിലെ പുലയരുടെ നാടന്‍ പാട്ടുകള്‍ എന്ന വിഷയത്തില്‍
 
[21][22][23][24][25]
 
-->




 
Close Window