റജി നന്തികാട്ട് ജനറല്‍ കോര്‍ഡിനേറ്ററായി തുടരും. ജിബി ഗോപാലനെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയുംസാബു ജോസ്, രാജേഷ് നാലാഞ്ചിറ, ജോര്‍ജ് അറങ്ങാശ്ശേരി എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.
കോവിഡ് കാലാനന്തരം ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതമായിരുന്നു. എങ്കിലും ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനല്‍ വഴി സാഹിത്യവേദി സജീവമായിരുന്നു. പുതിയ കമ്മറ്റി നിരവധി കര്‍മ്മ പരിപാടികളാണ്ആസൂത്രണം ചെയ്യുന്നത്. പുതിയ കമ്മറ്റി അംഗങ്ങള്‍സാംസ്‌കാരിക കലാ രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്.
ലണ്ടനില്‍ വെമ്പിളിയില്‍ താമസിക്കുന്ന ജിബി ഗോപാലന്‍ ദൃശ്യ ശ്രവ്യ മാധ്യമരംഗത്ത് വളരെ സുപരിചിതനാണ്. നിരവധി ഷോര്‍ട് ഫിലിമുകളുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. പ്രമുഖ ടിവി ചാനലുകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ചിത്രീകരിച്ചു സംവിധാനം ചെയ്തു. ജിബി ഗോപാലന്‍ നിര്‍മ്മിക്കുകയും സഹസംവിധാനം നിര്‍വഹിക്കുകയും ചെയ്ത 'ഡോട്ടര്‍ ഓഫ് ദി ഏര്‍ത് ' എന്ന സിനിമക്ക് പ്രസിദ്ധമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രവേശനം ലഭിച്ചിരുന്നു. പെന്‍ മസാല എന്ന സിനിമ നിര്‍മ്മിക്കുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
രാജേഷ് നാലാഞ്ചിറ തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശിയാണ്. ഇംഗ്ലണ്ടില്‍ കുടുംബത്തോടൊപ്പം താമസം.നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ചില ഷോര്‍ട്ട്ഫിലിമുകള്‍ക്ക് കഥ എഴുതി സംവിധാന സഹായിയുമായി പ്രവര്‍ത്തിച്ചു. . അഭിനയത്തിനും മികച്ച ക്രിയേറ്റീവ് ഹെഡ് എന്നതിനുമുള്ള അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
സാബു ജോസ് കോട്ടയം ജില്ലയില്‍ കുറുമുള്ളൂര്‍ സ്വദേശിയാണ്.യുകെയില്‍ ലെസ്റ്ററില്‍ കുടുംബ സമേതം താമസം. യുകെയിലെ സംഗീത രംഗത്ത് സുപരിചിതനായ ഗിറ്റാറിസ്റ്റ് ആണ് സാബു ജോസ്. ലെസ്റ്ററില്‍ കുട്ടികള്‍ക്ക് സംഗീതോപകരണങ്ങളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനം നടത്തുന്നു.
യുകെയിലെ സാഹിത്യ രംഗത്ത് പ്രസിദ്ധനായ ജോര്‍ജ്ജ് അറങ്ങാശ്ശേരി സ്‌കോട്ലന്‍ഡിലെ അബര്‍ഡീനില്‍ കുടുംബ സമേതം താമസിക്കുന്നു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ നിരവധി കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധ വ്ലോഗര്‍ സന്തോഷ് ഫിലിപ്പ് നന്തികാട്ടും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബിനു പന്തിരുനാഴിയിലും നേതൃത്വം കൊടുക്കും. |