മാഞ്ചസ്റ്ററിലെ ക്രംപ്സാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷങ്ങള്‍ക്ക് ഓണക്കളികളോടു കൂടെ തുടക്കമായി. സെപ്റ്റംബര്‍ രണ്ടിന് ഓണസദ്യയോടുകൂടി വിവിധ കലാപരിപാടികള്‍ നടത്തി ഈ വര്‍ഷത്തെ ഓണാഘോഷം പൊടിപൊടിക്കുന്നതായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യേകം മത്സരങ്ങളും കളികളും സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരുന്നു വടം വലി. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടം വലി നടത്തുകയുണ്ടായി. കുടുംബങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് പരിപാടിയെ വന്‍വിജയമാക്കിത്തീര്‍ക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. അവരുടെ പങ്കാളിത്തം പരിപാടിക്ക് കൂടുതല്‍ ആവേശം ഊര്‍ജവും ഒപ്പം ഒരു വിശാലമായ ബന്ധത്തിന്റെ അനുഭവവും നല്‍കി. ഓണാഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് വിനോദ് ലാല്‍, സെക്രട്ടറി ദിനേഷ് മറ്റു കമ്മിറ്റി അംഗങ്ങള്‍ ആയ നിയാസ്, ലിമിയ, പ്രീത, മായ, അനന്തു, ലിന്റോ, ഷിജു, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.