വെസ്റ്റ് മിഡ്ലാന്റ്സിലെ ടിവിഡെയ്ല്‍ ശ്രീ വെങ്കിടേശ്വര ബാലാജി ക്ഷേത്രത്തില്‍ ബ്രഹ്‌മോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. 26ന് തിങ്കളാഴ്ച വരെയാണു പരിപാടി. ധ്വജരോഹണം, ബാലാജി അഭിഷേകം, രഥോത്സവം, ചക്രസ്നാനം തുടങ്ങി നിരവധി ചടങ്ങുകളുണ്ട്. ആദ്യ ദിനം സുപ്രഭാതം നിത്യപൂജയോടെ ആരംഭി്കകും. യാഗശാല അധിനിവേശം നടത്തും. രണ്ടാംദിവസം ബാലാജി പൂജയുണ്ട്. മൂന്നാം ദിനത്തില്‍ വൈകിട്ട് 5.30ന് നവകുംഭാരോഹണം നടത്തും. തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും പ്രത്യേക പൂജയും ആരാധനകളുമുണ്ട്. 26ന് സമാപന ദിവസം ദ്വാദശ ആരാധനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. |