വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ ഓണാഘോഷം അതിഗംഭീരമായി നടന്നു. വെസ്റ്റോക്ക് വില്ലേജ് ഹാളില്‍ രാവിലെ പത്തു മണി മതുല്‍ വൈകിട്ട് അഞ്ചു മണി വരെ നടന്ന പരിപാടിയില്‍ ഓണസദ്യയും മെഗാ തിരുവാതിരയും സിനിമാറ്റിക് ഡാന്‍സും മാവേലിയുടെ വരവും ഗാനമേളയും അടക്കം എല്ലാ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വാം പ്രസിഡന്റ് സിനി ബിജു സംഘടനയിലെ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. വാം ജോയന്റ് സെക്രട്ടറി പോള്‍ മാവേലില്‍ നന്ദി പറഞ്ഞു. കലാഭവന്‍ ദിലീപിന്റെയും ടീമിന്റെയും പാട്ടുകളോടെ തുടങ്ങിയ കലാപരിപാടികള്‍ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു അംഗങ്ങള്‍ നല്‍കിയത്. അതുല്‍ നറുകര, അഖിലാ ആനന്ദ്, സോനു എന്നിവരായിരുന്നു മറ്റു ടീമംഗങ്ങള്‍. ഏതാണ്ട് 200ലധികം പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.