യുകെ പാര്‍ലമെന്റ് അംഗം ആരാധ്യനായ മൈക്കല്‍ ഷാങ്ക്സ് എംപി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സ്‌കോട്ട്‌ലന്‍ഡിലെ പുതിയ തലമുറയ്ക്ക് കേരള സംസ്‌കാരത്തെയും കലയെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരളത്തിന്റെ തനത് കലാരൂപമായ ഓട്ടം തുള്ളല്‍ സ്‌കോട്ട്‌ലന്റിന്റെ ചരിത്രത്തില്‍ ആദ്യമായി, ഓട്ടന്‍തുള്ളല്‍ ആചാര്യനും കേരള സംഗീത നാടക സാഹിത്യ അക്കാഡമി അംഗവും കേരള കലാമണ്ഡലം അവാര്‍ഡ് ജേതാവുമായ മണലൂര്‍ ഗോപിനാഥ് ഓട്ടംതുള്ളല്‍ അവതരിപ്പിക്കുന്നതാണ്. സ്‌കോട്ട്‌ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ മഹത്തായ സേവനം നല്‍കിയ ഡോക്ടര്‍മാരെയും ഈ അവസരത്തില്‍ ആദരിക്കുന്നു. ഓണസദ്യയും താലപ്പൊലിയും അത്തപ്പൂവും തിരുവാതിരയും ഓണപ്പാട്ടും ഗാനമേളയും ഡാന്‍സും വള്ളംകളിയും വടംവലിയും മറ്റ് അനേകം കലാപരിപാടികളുമായി സ്‌കോട്ട്ലന്റ് മലയാളി കള്‍ച്ചറല്‍ കമ്യൂണിറ്റി ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സ്‌കോട്ട്‌ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ഓളം ആള്‍ക്കാരാണ് ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തിരിക്കുന്നത്. ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി വരുന്നതായി ഓണാഘോഷ കമ്മിറ്റി അറിയിച്ചു.