യുകെയിലെ ഏറ്റവും വലിയ ദീപാവലി ഉത്സവത്തിന് ഒരുങ്ങി വെസ്റ്റേണ്‍ സൂപ്പര്‍ മേയര്‍. വെസ്റ്റേണ്‍ സൂപ്പര്‍ മേയറിലെ ഫെഡറേഷന്‍ ഓഫ് യംഗ് ഇന്ത്യന്‍ (എഫ്.വൈ.ഐ) കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളെയും ഒരു കുടക്കീഴില്‍ എത്തിച്ചു നടത്തുന്ന പരിപാടിയില്‍ ഇതിനകം തന്നെ 1000 പേരില്‍ മുകളില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഉത്സവ രീതി ഉള്‍ക്കൊണ്ടു വിവിധ ഇനം സ്റ്റാളുകള്‍ നാലു മണിക്ക് തന്നെ ഓപ്പണ്‍ ചെയ്യും. രാജകൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധി ഉള്‍പ്പെടെ അനേകം വിവിഐപികള്‍ പരിപാടിയില്‍ പങ്കെടുക്കും. അരങ്ങില്‍ ആടിപ്പാടി തകര്‍ക്കാന്‍ യുകെയിലെ പ്രമുഖ കലാകാരന്‍മാര്‍ എത്തുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. ഒക്ടോബര്‍ 20നു നടക്കുന്ന പരിപാടിയില്‍ എല്ലാവരും എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു.