ദ കാമ്പിയന്‍ സ്‌കൂളില്‍ ഒരുക്കുന്ന വേദിയില്‍ വൈകിട്ട് അഞ്ചു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നടക്കുന്ന നാടകം അവിസ്മരണീയമായ അനുഭവമായിരിക്കും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക. കൗന്തേയം നാടകം എഴുതിയതും സംവിധാനം ചെയ്തതും വിജയ് പിള്ളയാണ്. നാടകം കാണാനും ആസ്വദിക്കാനും താല്‍പര്യമുള്ളവര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 20, 30, 40 പൗണ്ട് നിരക്കിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. യുകെയിലെ മലയാളി സമൂഹത്തേയും ഇന്ത്യന്‍ സംസ്‌കാരത്തെ സ്നേഹിക്കുന്ന എല്ലാവരേയും വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജയ് നായര്‍: 07850268981 മീര ശ്രീകുമാര്‍: 07900358861 രാധാകൃഷ്ണന്‍ നായര്‍: 07725722715