|
ഇപ്‌സ് വിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ കേരളപ്പിറവി ആഘോഷിച്ചു. സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ നടത്തിയ ആഘോഷത്തില്‍ നൂറു കണക്കിന് ആളുകള്‍ കേരള തനിമയുള്ള ഡ്രസ് അണിഞ്ഞാണ് ആഘോഷത്തിന് എത്തിയത്. ചീഫ് ഗസ്റ്റ് ആയി എത്തിയത് ഫാദര്‍ പോള്‍സണ്‍ ആയിരുന്നു. അദ്ദേഹം കേരളത്തിനെ കുറിച്ച് നല്ലൊരു സന്ദേശവും വയലാറിന്റെ അശ്വമേധം എന്ന വളരെ പ്രശസ്തമായ കവിതയും ആലപിച്ചു. അത് എല്ലാവര്‍ക്കും വളരെയധികം ഉണര്‍വേകി.
തനതായ കേരള വിഭവങ്ങളുടെ ഒരു വലിയ പവലിയന്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ തനതായ കപ്പ, മീന്‍ കറി, കിഴി പൊറോട്ട, പ്രഥമന്‍ എന്നിവ ആയിരുന്നു പ്രധാന വിഭവങ്ങള്‍. അത് എല്ലാവര്‍ക്കും ഗൃഹാതുരത്വം ഉണ്ടാക്കി. അതുപോലെ മഞ്ചാടിക്കുരു മുതല്‍ നമ്മുടെ പഴയകാലത്തെ ബുക്കുകള്‍ എല്ലാം പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു. കേരളത്തിന്റെ മതമൈത്രിയുടെ അടയാളമായ മൂന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ വയ്ക്കുകയും അത് പാരായണം ചെയ്യുകയും ഉണ്ടായി. അത് എല്ലാവരിലും പുതിയ ഒരു അനുഭവമേകി. കുട്ടികളുടെ കലാപരിപാടിയും പാട്ടും കേരളത്തിനെ കുറിച്ചുള്ള പഴംചൊല്ലുകളും പദ പ്രശ്നവും നടത്തപ്പെടുകയുണ്ടായി.
കെസിഎ പ്രസിഡന്റ് സാം ജോണ്‍, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വര്‍ഗീസ്, സെക്രട്ടറി സുജ മനോജ്, ജോയിന്‍ സെക്രട്ടറി ശോഭ സജി, ട്രഷറര്‍ സാജന്‍ ഫിലിപ്പ്, പിആര്‍ഒ സിജോ ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. |