Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ തെരുവില്‍ പൊളറോയിഡ് ചിത്രങ്ങളുമായി മലയാളി യുവാവ്; 10 മിനിറ്റില്‍ 10 പൗണ്ട്, പിന്നാലെ പിഴ
reporter

ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ തെരുവില്‍ ഒരു കൊച്ചു ക്യാമറയും കയ്യില്‍ ഒരു കാര്‍ഡ്‌ബോര്‍ഡ് ബോര്‍ഡുമായി ഇറങ്ങിയപ്പോള്‍, തന്റെ ചെറിയ ബിസിനസ് പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകുമെന്ന് 25 കാരനായ വിഷ്ണു വിജയധരന്‍ കരുതിയിരുന്നില്ല. വെറും 10 മിനിറ്റിനുള്ളില്‍ 10 പൗണ്ട്, ഏകദേശം 1,200 രൂപ, സമ്പാദിച്ച വിഷ്ണുവിന്റെ ക്രിയേറ്റീവ് ഐഡിയയെ പ്രശംസിക്കുകയാണ് സൈബര്‍ ലോകം. സമൂഹമാധ്യമങ്ങളില്‍ ഏറെ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന പൊളറോയിഡ് അഥവാ ഇന്‍സ്റ്റന്റ് ചിത്രങ്ങളാണ് വിഷ്ണുവിന്റെ ബിസിനസ് ആശയമായി മാറിയത്. ലണ്ടന്‍ തെരുവില്‍ ഇത്തരം ചിത്രങ്ങള്‍ എടുത്ത് വില്‍ക്കുകയാണെങ്കില്‍ എത്ര വരുമാനം നേടാനാകുമെന്ന് പരീക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഏകദേശം 110 പൗണ്ട് വിലവരുന്ന കൊഡാക് ഇന്‍സ്റ്റന്റ് ക്യാമറയുമായി അദ്ദേഹം തെരുവിലെത്തി. ഒരു ചിത്രത്തിന് 5 പൗണ്ട് എന്ന നിരക്കിലായിരുന്നു സേവനം.

''Cute Polaroid, 5 Euro' എന്ന് എഴുതിയ കാര്‍ഡ്‌ബോര്‍ഡ് ബോര്‍ഡുമായാണ് വിഷ്ണു ആളുകളെ സമീപിച്ചത്. കച്ചവടം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കകം തന്നെ ആദ്യ കസ്റ്റമറെ ലഭിച്ചു. ക്ലിക്ക് ചെയ്ത ഉടന്‍ കൈയില്‍ ലഭിച്ച ഇന്‍സ്റ്റന്റ് ചിത്രത്തില്‍ യുവതി ഏറെ സന്തോഷം പ്രകടിപ്പിച്ചു. പിന്നാലെ തന്നെ രണ്ടാമത്തെ കസ്റ്റമറും എത്തി. ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നായി 10 പൗണ്ട് സമ്പാദിച്ചതോടെ ബിസിനസ് നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു വിഷ്ണു.

എന്നാല്‍ അതിനിടെയാണ് പൊലീസും കൗണ്‍സില്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. ലണ്ടന്‍ തെരുവുകളില്‍ മുന്‍കൂട്ടി അനുമതിയില്ലാതെ കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അനുമതിയില്ലാതെ കച്ചവടം നടത്തിയതിനാല്‍ വിഷ്ണുവിന് പിഴയും ചുമത്തി. കൗണ്‍സിലില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് വിഷ്ണു പിന്നീട് പറഞ്ഞു. എന്നാല്‍, നിയമാനുസൃതമായ അനുമതി ലഭിച്ചാല്‍ ലണ്ടന്‍ തെരുവുകളില്‍ ഇത്തരം ഇന്‍സ്റ്റന്റ് ഫോട്ടോ ബിസിനസിലൂടെ ഒരു മണിക്കൂറില്‍ 100 പൗണ്ട് വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അനുഭവം പങ്കുവെച്ചു.

 
Other News in this category

 
 




 
Close Window