Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2491 INR  1 EURO=111.9319 INR
ukmalayalampathram.com
Thu 28th May 2026
 
 
UK Special
  Add your Comment comment
ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് റെസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; ജൂണ്‍ 15 മുതല്‍ നാലു ദിവസം പണിമുടക്ക്
reporter

ലണ്ടന്‍: ശമ്പളവര്‍ദ്ധനയും ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തലും ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ജൂണ്‍ 15 രാവിലെ മുതല്‍ ജൂണ്‍ 19 രാവിലെ വരെ നാലു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. 2023 മാര്‍ച്ചില്‍ ആരംഭിച്ച സമരപരമ്പരയിലെ 16-ാമത്തെ പണിമുടക്കായിരിക്കും ഇത്. പണിമുടക്ക് എന്‍എച്ച്എസ് സേവനങ്ങളെ വ്യാപകമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഔട്ട്പേഷ്യന്റ് ചികിത്സകള്‍, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍, പരിശോധനകള്‍ തുടങ്ങിയവ മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകാം. ഇതിനകം തന്നെ ചികിത്സയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് സമരം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്.

2008-09 മുതല്‍ യഥാര്‍ത്ഥ ശമ്പള മൂല്യത്തില്‍ ഏകദേശം 26 ശതമാനം ഇടിവ് ഉണ്ടായെന്നാണ് ഡോക്ടര്‍മാരുടെ വാദം. ശമ്പള പുനഃസ്ഥാപനത്തിനൊപ്പം മെഡിക്കല്‍ സ്‌പെഷ്യാലിറ്റി പരിശീലന സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും റെസിഡന്റ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ഇംഗ്ലണ്ടിലെ 75,000 റെസിഡന്റ് ഡോക്ടര്‍മാരില്‍ ഏകദേശം 55,000 പേരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ബി.എം.എ. എന്നാല്‍, റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 33.4 ശതമാനം ശമ്പളവര്‍ദ്ധനവ് ലഭിച്ചിട്ടുണ്ടെന്നും ഇനി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതും താങ്ങാനാകാത്തതുമാണെന്നും ആരോഗ്യ സെക്രട്ടറി ജെയിംസ് മുറേ പ്രതികരിച്ചു. കൂടുതല്‍ സമരം രോഗികളെയും ആശുപത്രി ജീവനക്കാരെയും എന്‍എച്ച്എസിനെയും കടുത്ത സമ്മര്‍ദത്തിലാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ജൂലൈയിലും സമരത്തിലേക്ക് പോകേണ്ടിവരുമെന്ന് ബി.എം.എ റെസിഡന്റ് ഡോക്ടര്‍മാരുടെ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജാക്ക് ഫ്ലെച്ചര്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഡോക്ടര്‍മാരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window