Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2491 INR  1 EURO=111.9319 INR
ukmalayalampathram.com
Thu 28th May 2026
 
 
UK Special
  Add your Comment comment
ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന സിസിലി കൃഷ്ണ കുഴഞ്ഞുവീണു മരിച്ചു
Text By: UK Malayalam Pathram
യുകെയില്‍ ഈസ്റ്റ് ഹാമിലെ സിസിലി കൃഷ്ണ(41) കുഴഞ്ഞുവീണു മരിച്ചു. യോഗ പരിശീലനം നടത്തുന്നതിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവശിച്ചു. പിന്നീട് ഹൃദയാഘാതം സംഭവിച്ചതാണു മരണ കാരണം. കൊല്ലം സ്വദേശികളാണ് ഈ കുടുംബം. അശോകാണ് സിസിലിയുടെ ഭര്‍ത്താവ്, മക്കള്‍ റയോനും റീസും. ആരോഗ്യ സംരക്ഷണ വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് സിസിലി.

ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു സിസിലി. ഇതിന്റെ ഭാഗമായി യോഗ പരിശീലനം നടത്തുമ്പോഴാണ് സിസിലി കൃഷ്ണയെ തേടി ഹൃദയാഘാതം എത്തുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകളും ചികിത്സയും തുടങ്ങിയിരിക്കേയാണ് വിധി വില്ലനായത്.
 
Other News in this category

 
 




 
Close Window