Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
വിദ്യാര്‍ഥിയുമായി അനാചാരബന്ധം; ലണ്ടനിലെ പ്രമുഖ സ്‌കൂളിലെ അധ്യാപിക പുറത്താക്കി
reporter

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന ഗുരുതര പരാതിയെ തുടര്‍ന്ന് ലണ്ടനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ചിസ്വിക് സ്‌കൂളിലെ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. ബന്ധപ്പെട്ട വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിലെ ഏറെ ജനപ്രീതിയുള്ള അധ്യാപികയായിരുന്ന ഇവര്‍ വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി കണ്ടെത്തി. ഈ സന്ദേശങ്ങളും ചിത്രങ്ങളും വിദ്യാര്‍ഥി മറ്റൊരു അധ്യാപകനു കൈമാറിയതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിന് പിന്നാലെ ഈ ആഴ്ച ആദ്യം അധ്യാപികയെ ഔദ്യോഗികമായി പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ മികച്ച സ്‌കൂളുകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന സ്ഥാപനത്തില്‍ ഇത്തരമൊരു സംഭവം നടന്നത് രക്ഷിതാക്കള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അധ്യാപിക അയച്ചതായി പറയുന്ന ചിത്രങ്ങള്‍ ചില വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടെന്ന ആശങ്കയും രക്ഷിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അയച്ച സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കാണ് സ്‌കൂള്‍ പരമപ്രാധാന്യം നല്‍കുന്നതെന്നും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, സ്‌കൂളിന്റെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ ആരോപണം.

 
Other News in this category

 
 




 
Close Window