Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
UK Special
  Add your Comment comment
യുകെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് കനത്ത തിരിച്ചടി: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
Text By: UK Malayalam Pathram
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് കനത്ത തോല്‍വി സമ്മാനിക്കപ്പെട്ടതോടെ കീര്‍ സ്റ്റാര്‍മര്‍ രാജിവെയ്ക്കണമെന്ന മുറവിളി ശക്തമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നൂറുകണക്കിന് കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതൊന്നും പരിഗണിച്ച് രാജിവെയ്ക്കാനില്ലെന്നാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം. ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപരീതമായാല്‍ പ്രധാനമന്ത്രിക്ക് നേതൃപദവിക്കായി പോരാട്ടം നടത്തേണ്ടി വരുമെന്നാണ് നേരത്തെ ആശങ്കയുണ്ടായിരുന്നത്. സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ലേബറിന് ആശ്വാസമേകുന്നതല്ല.

എന്നാല്‍ താന്‍ ഇറങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇതോടെ യുകെയുടെ 10 വര്‍ഷ ഗില്‍റ്റുകളില്‍ 5 ബേസിസ് പോയിന്റ് താഴ്ന്നു. 30 വര്‍ഷത്തെ ബോണ്ടുകള്‍ 28 വര്‍ഷത്തെ ഉയര്‍ച്ചയില്‍ എത്തിയ ശേഷം താഴ്ന്നു. ഇതെല്ലാം ഗവണ്‍മെന്റ് സ്ഥിരതയോടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ്.

സ്റ്റാര്‍മറുടെ പ്രഖ്യാപനത്തോടെ യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ കുറയുകയും, പൗണ്ടിന്റെ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. സ്റ്റാര്‍മറുടെ നേതൃസ്ഥാനത്തിന് നേരിടുന്ന സമ്മര്‍ദത്തില്‍ കുറവ് വരുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. മുന്‍പ് പ്രതീക്ഷിച്ച അത്രയൊന്നും ലേബര്‍ തോറ്റില്ലെന്ന നിലപാടിലാണ് സ്റ്റാര്‍മര്‍ പക്ഷം.
 
Other News in this category

 
 




 
Close Window