Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു
reporter

ലണ്ടന്‍: യുകെയിലെ ആളുകള്‍ നല്ല ആരോഗ്യത്തോടെ ചെലവഴിക്കുന്ന വര്‍ഷങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദശകത്തില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം (HLE) ഏകദേശം രണ്ട് വര്‍ഷം കുറഞ്ഞ് 61 വയസ്സില്‍ താഴെയായി. സമ്പന്നമായ 21 രാജ്യങ്ങളില്‍ HLE ഇടിവ് രേഖപ്പെടുത്തിയ അഞ്ചില്‍ ഒന്നാണ് യുകെ. അതില്‍ രണ്ടാമത്തെ ഏറ്റവും കുത്തനെയുള്ള ഇടിവാണ് ഇവിടെ സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈ പ്രവണത രാജ്യത്തിന് ഗണ്യമായ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്നും, ആരോഗ്യ രംഗത്ത് നിര്‍ണായക നിമിഷമാണിതെന്നും ഹെല്‍ത്ത് ഫൗണ്ടേഷന്‍ വിലയിരുത്തി. കോവിഡ് പാന്‍ഡെമിക്കിന്റെ ആഘാതത്തോടൊപ്പം ദാരിദ്ര്യം, മോശം പാര്‍പ്പിട സൗകര്യങ്ങള്‍, പൊണ്ണത്തടി പോലുള്ള ജീവിതശൈലി ഘടകങ്ങള്‍ എന്നിവയാണ് ഇടിവിന് പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window