Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
സ്‌കൂളില്‍ കുട്ടികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ വേണ്ട: സര്‍ക്കാര്‍ തീരുമാനത്തിന് എല്ലാ കക്ഷികളുടേയും പിന്തുണ
Text By: UK Malayalam Pathram
സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍. കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സ്‌കൂളില്‍ നിയന്ത്രിക്കുന്നത് പ്രായോഗികമാക്കുന്നതിന് നിയമത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. സ്‌കൂളുകളുടെ നടപടി പരിശോധിക്കാന്‍ ലീഗല്‍ ഫോഴ്സിന് അനുമതി നല്‍കുന്ന രീതിയിലാകും നിയമ നിര്‍മ്മാണം. സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം പൂര്‍ണമായും ഫോണ്‍ മുക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ സെക്രട്ടറി ഈ വര്‍ഷം ആദ്യം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സ്‌കൂളിലെ ഫോണ്‍ നിരോധനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിന് പ്രതിപക്ഷ പിന്തുണയുമുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞ് മാതാപിതാക്കളെ ബന്ധപ്പെടാന്‍ ഫോണുകള്‍ സ്‌കൂള്‍ ലോക്കറില്‍ സൂക്ഷിക്കാം. പഠന സമയത്ത് സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുറക്കാനാണ് നിയമ നിര്‍മ്മാണം കൊണ്ടുവരുന്നത്. പഠനാന്തരീക്ഷം മികച്ചതാക്കാനും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും ഫോണുകളുടെ ഉപയോഗം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്നില്‍.

ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്‍ ഭേദഗതി വഴിയാണ് നിലവില്‍ സ്‌കൂളുകലിലെ മൊബൈല്‍ നിരോധന നിര്‍ദ്ദേശം നിര്‍ബന്ധിതമാക്കുന്നത്. സ്‌കൂള്‍ ദിനം പൂര്‍ണ്ണമായും ഫോണ്‍ രഹിതമായിരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചേഴ്സിന് കത്തയച്ചിരുന്നു.
 
Other News in this category

 
 




 
Close Window