ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) പ്രോഗ്രാമില്‍ ഒരു ദശകത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രധാന മാറ്റങ്ങള്‍ നടപ്പിലാക്കി. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങള്‍ പ്രകാരം ആഗോള ഫീസ് സ്ട്രക്ചര്‍, കര്‍ശനമായ പാസ്പോര്‍ട്ട് അപ്ഡേറ്റ് നിര്‍ദ്ദേശങ്ങള്‍, കൂടാതെ യോഗ്യതാ മാനദണ്ഡങ്ങളുടെ വിപുലീകരണം ഉള്‍പ്പെടുന്നു.
പ്രധാന മാറ്റങ്ങള്‍
ഫീസ് ഏകീകരണം:
വിദേശത്ത് നിന്ന് പുതിയ OCI അപേക്ഷ: 275 ഡോളര്‍ (പ്രാദേശിക കറന്‍സി അനുസരിച്ച്).
ഇന്ത്യയില്‍ നിന്ന് അപേക്ഷ: ?15,000.
പാസ്പോര്‍ട്ട്/വിവര അപ്ഡേറ്റ് ചെയ്ത് കാര്‍ഡ് വീണ്ടും ഇഷ്യൂ ചെയ്യല്‍: 25 ഡോളര്‍.
കാര്‍ഡ് നഷ്ടപ്പെട്ടാല്‍/കേടായാല്‍ ഡ്യൂപ്ലിക്കേറ്റ്: 100 ഡോളര്‍.
പഴയ PIO കാര്‍ഡുകള്‍ OCI-യിലേക്ക് മാറ്റം: 100 ഡോളര്‍.
പാസ്പോര്‍ട്ട് അപ്ഡേറ്റ് നിര്‍ബന്ധിതം:
പുതിയ വിദേശ പാസ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്ന് മാസത്തിനകം OCI പ്രൊഫൈലില്‍ അപ്ഡേറ്റ് ചെയ്യണം. 90 ദിവസത്തിനകം പൂര്‍ത്തിയാക്കാത്ത പക്ഷം 25 ഡോളര്‍ പിഴ.
ബയോമെട്രിക് സിസ്റ്റം മെച്ചപ്പെടുത്തല്‍:
അപ്ഗ്രേഡ് ചെയ്ത ബയോമെട്രിക് പരിശോധനയിലൂടെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ 'ഇ-ഗേറ്റ്' ഇമിഗ്രേഷന്‍ പ്രോസസിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാം.
യോഗ്യതാ വിപുലീകരണം:
ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് സമൂഹത്തിലെ അഞ്ചാം, ആറാം തലമുറക്കാരും ഇനി OCI കാര്‍ഡ് നേടാന്‍ യോഗ്യരാകും. നേരത്തെ ഇത് നാലാം തലമുറ വരെയായിരുന്നു.