Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
ബെര്‍ക്ക്ഷെയറില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഹൈവേയില്‍ വൈന്‍ ഒഴുകി
reporter

ലണ്ടന്‍: യുകെയിലെ ബെര്‍ക്ക്ഷെയര്‍ ഹൈവേയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് റോഡിലുടനീളം വൈന്‍ ഒഴുകി. അപകടത്തില്‍പ്പെട്ട ഒരു ലോറിയിലുണ്ടായിരുന്ന 20 ടണ്‍ വൈറ്റ് വൈന്‍ പൂര്‍ണമായും ചോര്‍ന്നതാണ്. ഇതേത്തുടര്‍ന്ന് ഹൈവേ ഏഴ് മണിക്കൂറിലേറെയായി അടച്ചിടേണ്ടിവന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ വൈന്‍ കുപ്പികള്‍ പൊട്ടിത്തെറിച്ചതോടെ ഹൈവേയിലുടനീളം മദ്യത്തിന്റെ അംശങ്ങളും കുപ്പിചില്ലുകളും വ്യാപിച്ചു. വൈന്‍ റോഡില്‍ പടര്‍ന്നത് തീപിടിത്ത ഭീഷണിയും വഴുവഴുപ്പ് അപകടസാധ്യതയും ഉയര്‍ത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

'ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു റോഡ് സൈഡ് വിരുന്നായിരുന്നു ഇത്' എന്നാണ് തേംസ് വാലി പൊലീസ് പ്രതികരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂബറി, തേയില്‍, കാവേര്‍ഷാം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നിലവില്‍ ട്രെയിലര്‍ റോഡിന്റെ ബാരിയറിന് മുകളിലാണ്. റോഡില്‍ വ്യാപിച്ചുകിടക്കുന്ന വൈന്‍ കണികകളും ചില്ലുകളും പൂര്‍ണമായും നീക്കം ചെയ്യുന്നതുവരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് ട്രാഫിക് ഓഫിസര്‍മാര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window