Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
നോര്‍ത്താംപ്ടണിലെ തെരുവോരങ്ങള്‍ മലയാളി കലാകാരിയുടെ നിറച്ചിത്രങ്ങളാല്‍
reporter

നോര്‍ത്താംപ്ടന്‍: യുകെയിലെ നോര്‍ത്താംപ്ടനില്‍ എത്തുന്നവര്‍ക്ക് തെരുവോരങ്ങളിലെ ടെലിഫോണ്‍ കേബിള്‍ ബോക്സുകള്‍ ഇന്ന് വര്‍ണ്ണ വിസ്മയമായ കാഴ്ചയാണ് ഒരുക്കുന്നത്. ഏകദേശം മൂന്നടി ഉയരമുള്ള, ആരും ശ്രദ്ധിക്കാതിരുന്ന ടെലിഫോണ്‍ കേബിള്‍ ബോക്സുകള്‍ നിറച്ചിത്രങ്ങളായി മാറിയതോടെ നഗരത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് അത് പുതിയൊരു കാഴ്ചാനുഭവമായി. ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ കോട്ടയം ചങ്ങനാശേരിയില്‍ നിന്നെത്തിയ യുവകലാകാരി ഹെല്‍ന മെറിന്‍ ജോസഫ് ആണെന്ന വിവരം അറിയുമ്പോള്‍ യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനം വാനോളം ഉയരുന്നു. വെസ്റ്റ് നോര്‍ത്താംപ്ടന്‍ഷെയര്‍ കൗണ്‍സിലിന്റെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അംഗീകാരം നേടിയ ഹെല്‍ന, പിന്നീട് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഈസ്റ്റര്‍ സമയത്ത് തെരുവോരങ്ങളിലെ കേബിള്‍ ബോക്സുകള്‍ നിറച്ചിത്രങ്ങളാക്കി മാറ്റിയത്.

കലാപാരമ്പര്യത്തില്‍ വളര്‍ന്ന ഹെല്‍ന, മാവേലിക്കര രാജ രവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും ബിഎഫ്എയും ഹൈദരാബാദ് സരോജിനി നായിഡു സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ നിന്നും എംഎഫ്എയും ഒന്നാം റാങ്കോടെ നേടിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഹെല്‍ന, യുകെയിലെത്തിയ ശേഷവും ലണ്ടന്‍ ആര്‍ട്ട് ഫെയര്‍ മത്സരത്തില്‍ റണ്ണര്‍-അപ്പ് പുരസ്‌കാരം നേടി. വെല്ലുവിളികള്‍ക്കിടയിലും കലാരംഗത്ത് മുന്നേറാന്‍ ശ്രമിക്കുന്ന ഹെല്‍ന, നോര്‍ത്താംപ്ടണിലെ വിവിധ സ്‌കൂളുകളില്‍ 'ആര്‍ട്ട് എജ്യുക്കേറ്റര്‍' ആയി കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിയും നേടി. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ, ഭര്‍ത്താവ് ഷെല്‍വിന്‍ ജോസഫിനൊപ്പം ഇന്ന് നഗരത്തിന്റെ നിറങ്ങള്‍ മാറ്റിമറിച്ച കലാകാരിയായി ഹെല്‍ന മലയാളി സമൂഹത്തിന് പ്രചോദനമായി മാറിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window