Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു; ആത്മഹത്യകളും വര്‍ധിക്കുന്നു
reporter

ലണ്ടന്‍: ഇംഗ്ലണ്ടും വെയില്‍സും ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ധിച്ചതോടെ ഇതുമൂലമുള്ള ആത്മഹത്യാ സംഭവങ്ങളും ആശങ്കപ്പെടുത്തുംവിധം ഉയരുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം കൊലപാതകങ്ങളെക്കാള്‍ കൂടുതലാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 347 മരണങ്ങളില്‍ 150 പേര്‍ ആത്മഹത്യ ചെയ്തവരാണ്. കുടുംബ പ്രശ്‌നങ്ങളില്‍ 125 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1,452 മരണങ്ങളില്‍ 73% ഇരകളും സ്ത്രീകളായിരുന്നു. പ്രതികളില്‍ 79% പുരുഷന്മാരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 16 മുതല്‍ 19 വയസ്സ് വരെയുള്ള യുവജനങ്ങളില്‍ കുടുംബ പീഡന കേസുകള്‍ വേഗത്തില്‍ ഉയരുന്നതായി മെട്രോപൊളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലൂയിസ റോള്‍ഫ് അറിയിച്ചു. കുടുംബ പീഡനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ആദ്യ കൗമാരക്കാരിയുടെ കേസ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആത്മഹത്യയായി രേഖപ്പെടുത്തിയ കേസുകളില്‍ 88% കേസുകളിലും മുന്‍പ് തന്നെ കുടുംബ പീഡനത്തെക്കുറിച്ച് പോലീസിന് വിവരം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പ്രതിരോധ നടപടികളുടെ ആവശ്യകതയെ സൂചിപ്പിക്കുന്നതാണ്. കുടുംബ പീഡനത്തെ തുടര്‍ന്ന് സംഭവിക്കുന്ന ഇത്തരം മരണങ്ങളില്‍ കുറ്റക്കാരെ ശിക്ഷിക്കാന്‍ പ്രയാസമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇരയുടെ മൊഴി ലഭ്യമല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും കുടുംബ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ പൊലീസ് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കണക്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 
Other News in this category

 
 




 
Close Window