Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
നഴ്‌സ് ചിഞ്ചുവിന്റെ മരണത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത ഉണ്ടായി: ഭാര്യയുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി എമില്‍
Text By: UK Malayalam Pathram
പാലക്കാട് കാരാകുറിശി സ്വദേശിയായ എമിലിന്റെ ഭാര്യ ചിഞ്ചു(34) അന്തരിച്ചു. ബോസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്സായിരുന്നു ചിഞ്ചു. കഴിഞ്ഞ ദിവസമായിരുന്നു നാലാമത്തെ പ്രസവം. എന്‍എച്ച്എസ് അധികൃതരുടെ നിര്‍ദേശ പ്രകാരം കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളുണ്ടായി. ആംബുലന്‍സ് സേവനം തേടിയെങ്കിലും ലിങ്കണ്‍ഷെയറില്‍ ആംബുലന്‍സ് സേവനം കുറഞ്ഞത് തിരിച്ചടിയായി. ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മനസിലായതോടെ എമില്‍ ഭാര്യയെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രി എത്തും മുമ്പേ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചിരുന്നതായിട്ടാണ് പ്രാഥമിക പരിശോധനയില്‍ ആശുപത്രിയില്‍ നിന്നറിയിച്ചത്. പാലക്കാട് കാരാകുര്‍ശി സ്വദേശിനിയാണ് ചിഞ്ചു. നാലാമത്തെ പ്രസവമാണിത്. ആശുപത്രിയില്‍ എത്താന്‍ പാരാമെഡിക്സ് സേവനം വൈകിയതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം.

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയാണു ചിഞ്ചു മമ്പള്ളില്‍ തോമസ്. എമില്‍- ചിഞ്ചു ദമ്പതികള്‍ക്ക് എട്ടു വയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുമുണ്ട്. നവജാത ശിശു പെണ്‍കുഞ്ഞാണ്. കാഞ്ഞിരപ്പുഴയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കാരകുറുശ്ശി സ്വദേശിയാണ് എമില്‍ ജോസ്. നാലു വര്‍ഷം മുന്‍പാണ് ചിഞ്ചു നഴ്സായി യുകെയിലെ ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തിയത്. പിന്നീട് ഭര്‍ത്താവ് എമില്‍ ഇവിടേക്കു വന്നത്.

ചിഞ്ചുവിന്റെ മാതാപിതാക്കള്‍ യുകെയിലുള്ളതിനാല്‍ മറ്റ് കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാണ്. എട്ടും ആറും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് ദമ്പതികള്‍ക്കുള്ളത്. കഴിഞ്ഞ ദിവസം പ്രസവിച്ച കുഞ്ഞിനെ ആശുപത്രി അധികൃതര്‍ ഏറ്റെടുത്ത് പരിചരിക്കുകയാണ്.
 
Other News in this category

 
 




 
Close Window