Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ബംഗ്ലാദേശ് കോടതിയില്‍ നിന്ന് യുകെ എംപി തുലിപ് സിദ്ദിഖിന് നാല് വര്‍ഷം തടവ്
reporter

ലണ്ടന്‍: അഴിമതി കേസില്‍ യുകെ എംപി തുലിപ് സിദ്ദിഖിന് ബംഗ്ലാദേശ് കോടതി നാല് വര്‍ഷം തടവുശിക്ഷ വിധിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ട്രഷറി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന തുലിപിനെതിരായ ശിക്ഷാവിധി അന്യായവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് യുകെയിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി ആരോപിച്ചു.

ഹസീന കുടുംബത്തിനെതിരായ കേസുകള്‍

പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സഹോദരിപുത്രിയാണ് തുലിപ്. ഹസീനയ്ക്കും മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്കും വിവിധ അഴിമതിക്കേസുകളില്‍ കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികളുടെ അസാന്നിധ്യത്തിലാണ് വിചാരണ നടന്നത്. ആരോപണങ്ങളെല്ലാം പ്രതികള്‍ നിഷേധിച്ചിരുന്നു.

ലേബര്‍ പാര്‍ട്ടിയുടെ പ്രതികരണം

''തുലിപിന് ന്യായമായ വിചാരണയ്ക്കുള്ള അവസരം ലഭിച്ചിട്ടില്ല. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പോലും കൈമാറിയിട്ടില്ല. നിയമപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനാല്‍ ഈ വിധി അംഗീകരിക്കുന്നില്ല'' - ലേബര്‍ പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

രണ്ടാമത്തെ ശിക്ഷ

ഇത് തുലിപ് സിദ്ദിഖിന് ലഭിക്കുന്ന രണ്ടാമത്തെ ശിക്ഷയാണ്. 2025 ഡിസംബറില്‍ ധാക്കയ്ക്ക് സമീപം ഭൂമി കൈക്കലാക്കാന്‍ അമ്മായിയായ ഷെയ്ഖ് ഹസീനയെ സ്വാധീനിച്ചെന്ന കേസില്‍ നേരത്തെ രണ്ട് വര്‍ഷം തടവ് ലഭിച്ചിരുന്നു.

തുലിപിന്റെ ആരോപണം

''ആദ്യം മുതല്‍ അവസാനം വരെ പരിഹാസ്യമായ രീതിയിലാണ് വിചാരണ നടന്നത്. ഒന്നര വര്‍ഷമായി എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ബംഗ്ലാദേശ് അധികൃതര്‍ എന്നെ ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല'' - തുലിപ് സിദ്ദിഖ് ആരോപിച്ചു.

മന്ത്രിസ്ഥാനം രാജി

ഷെയ്ഖ് ഹസീനയുടെ സഖ്യകക്ഷികളുടെ ലണ്ടനിലെ സ്വത്തുവകകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നാണ് 2025 ജനുവരിയില്‍ തുലിപ് സിദ്ദിഖ് ബ്രിട്ടിഷ് ട്രഷറി മന്ത്രിസ്ഥാനം രാജിവച്ചത്

 
Other News in this category

 
 




 
Close Window