Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.1527 INR  1 EURO=107.1811 INR
ukmalayalampathram.com
Thu 05th Mar 2026
 
 
UK Special
  Add your Comment comment
അയര്‍ലണ്ടില്‍ നിന്നും നാട്ടിലെത്തിയ മലയാളി നഴ്‌സ് അന്തരിച്ചു
reporter

ഡബ്ലിന്‍/റാന്നി: അയര്‍ലണ്ടില്‍ നിന്നും തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി നഴ്‌സ് ഷെറിന്‍ എബ്രഹാം (43) അന്തരിച്ചു. അങ്ങാടി പുല്ലൂപ്രം കടയ്ക്കേത്ത് (മുരിക്കേത്ത്) സോനു തോമസിന്റെ ഭാര്യയാണ് മരിച്ചത്.

2023 മുതല്‍ അയര്‍ലണ്ടിലെ ഓഫ്‌ലി എസ്‌കര്‍ ആര്‍.ഐ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്തുവരികയായിരുന്നു ഷെറിന്‍. ഏറെക്കാലം ദുബായില്‍ ജോലി ചെയ്ത ശേഷമാണ് അവര്‍ അയര്‍ലണ്ടില്‍ എത്തിയത്. ജോലിക്കിടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ അവര്‍ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

റാന്നി ഇട്ടിയപ്പാറ മധുരംകോട്ട് കുടുംബാംഗമായ ഷെറിന്റെ അപ്രതീക്ഷിത വേര്‍പാട് രണ്ട് കുഞ്ഞുമക്കളെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. അയര്‍ലണ്ടിലെയും നാട്ടിലെയും മലയാളി സമൂഹം ഞെട്ടലിലാണ്

 
Other News in this category

 
 




 
Close Window