Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് അറുതി വരുത്താന്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ പുതുക്കിയ പാക്കേജ്
reporter

ലണ്ടന്‍: ദീര്‍ഘകാലമായി തുടരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് അറുതി വരുത്താന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പുതുക്കിയ പാക്കേജുമായി രംഗത്തിറങ്ങി. ശമ്പളവര്‍ദ്ധന ഉള്‍പ്പെടെയുള്ള മെച്ചപ്പെടുത്തിയ ഓഫറുകളാണ് സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശ്രമകേന്ദ്രങ്ങള്‍, ചൂടുള്ള ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ആശുപത്രികള്‍ നല്‍കാത്ത പക്ഷം ഫൈന്‍ ഏര്‍പ്പെടുത്താനാണ് ആലോചന. മുന്‍പ് നല്‍കിയിരുന്ന ഓഫറുകളില്‍ നിന്നും മികച്ച മാറ്റങ്ങള്‍ വരുത്തി ഒത്തുതീര്‍പ്പിലെത്താനാണ് ശ്രമം.

2023 മാര്‍ച്ച് 13-ന് ആരംഭിച്ച പണിമുടക്കുകള്‍ മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ പുതിയ നടപടികള്‍ പ്രശ്നം പരിഹരിക്കാന്‍ കരുത്തുണ്ടെന്നാണ് എന്‍എച്ച്എസ് സീനിയര്‍ വൃത്തങ്ങളുടെ വിശ്വാസം. 2026/27 വര്‍ഷത്തേക്ക് എന്‍എച്ച്എസില്‍ 2.5% ശമ്പളവര്‍ദ്ധനവാണ് ആദ്യം ഓഫര്‍ ചെയ്തിരുന്നത്. ഇത് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഇരട്ടിയാക്കാനാണ് ഇപ്പോള്‍ ശ്രമം.

26% ശമ്പളവര്‍ദ്ധന വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങളില്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ബാലറ്റിംഗ് ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പാക്കേജ് സമരങ്ങള്‍ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍

 
Other News in this category

 
 




 
Close Window