Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സ്ഥിരതാമസ കാലാവധി പത്ത് വര്‍ഷമാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം
reporter

ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് (ILR) അപേക്ഷിക്കാനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ആരോഗ്യ-പരിചരണ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

കാലാവധി നീട്ടാനുള്ള നീക്കം

നിലവില്‍ സ്‌കില്‍ഡ് വര്‍ക്കര്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസകളില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമപരമായ താമസത്തിന് ശേഷം ILR?? ചെയ്യാം. എന്നാല്‍ കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ കാലാവധി പത്ത് വര്‍ഷമാക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ ചര്‍ച്ച നടന്നു. ഇംഗ്ലണ്ടിലെ ക്ലാക്ടന്‍-ഓണ്‍-സീയില്‍ നിന്നുള്ള ജനപിന്തുണയുള്ള നിവേദനം അടുത്ത സമ്മേളനങ്ങളില്‍ ഉയര്‍ത്തിക്കാണിക്കും.

കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍

ലേബര്‍ സര്‍ക്കാര്‍ സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടില്‍ ശമ്പള പരിധി ഉയര്‍ത്തിയതോടെ ILR?? കൂടുതല്‍ പ്രയാസകരമായി. മീഡിയം സ്‌കില്‍ഡ് ജോലികളെ വീസ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ അര്‍ഹരാകുന്നവരുടെ എണ്ണം കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാജ സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍ വഴി തുടരുന്നവരെ കണ്ടെത്താന്‍ ഹോം ഓഫിസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടാല്‍ അപേക്ഷകള്‍ തള്ളപ്പെടുകയും നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.

എംപി സോജന്‍ ജോസഫിന്റെ പ്രതികരണം

ആഷ്‌ഫോര്‍ഡിലെ ലേബര്‍ എംപിയും മുന്‍ എന്‍എച്ച്എസ് നഴ്‌സുമായ സോജന്‍ ജോസഫ് പാര്‍ലമെന്റില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. രാജ്യാന്തര തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിനുള്ള വഴി കടുപ്പിക്കുന്നത് അവരുടെ സേവനത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് സ്ഥിരത കൈവരിക്കുമെന്ന് കരുതി എത്തിയവര്‍ക്കുള്ള കാലാവധി വര്‍ധിപ്പിക്കല്‍ വലിയ മാനസികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം കര്‍ശന നിയമങ്ങള്‍ യുകെയെ ആകര്‍ഷകമായ തൊഴിലിടമല്ലാതാക്കി മാറ്റുമെന്നും മിടുക്കരായ ആരോഗ്യപ്രവര്‍ത്തകര്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്ന മറ്റ് കാര്യങ്ങള്‍

- ശമ്പള പരിശോധന: ILR?? ചെയ്യുന്നവര്‍ക്ക് നിശ്ചിത കുറഞ്ഞ ശമ്പള പരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹോം ഓഫിസ് പരിശോധന നടത്തും.

- കുടുംബ വീസ: കാലാവധി നീട്ടുന്നത് കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിനും അവര്‍ക്ക് ജോലി ചെയ്യുന്നതിനുമുള്ള അവകാശങ്ങളെയും ബാധിക്കാം.

- ക്രിമിനല്‍ റെക്കോര്‍ഡ്: ILR നടപടികളില്‍ ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധന നിര്‍ബന്ധമാക്കും

 
Other News in this category

 
 




 
Close Window