Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
കേരളത്തിലെ സ്ഥലം വില്‍ക്കാന്‍ യുകെയിലുള്ളവര്‍ക്ക് പാന്‍ നമ്പര്‍ മതി: ടാന്‍ വേണ്ടാതാകുമെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
പ്രവാസികള്‍ നാട്ടിലെ വീട് അല്ലെങ്കില്‍ വസ്തു വില്‍ക്കുമ്പോള്‍ ഉള്ള ആദായനികുതി നടപടികളിലെ സങ്കീര്‍ണതകള്‍ ഇനി ഇനി കുറയും. വില്‍പ്പന തുകയില്‍ നിന്നും മുന്‍കൂര്‍ നികുതി ( ടിഡിഎസ്) അടയ്ക്കാനും തുക നിക്ഷേപിക്കാനും ഇതുവരെ ടാന്‍ (ടാക്‌സ് ഡിഡക്ഷന്‍ അക്കൗണ്ട്) നമ്പര്‍ വേണമായിരുന്നു. ഈ നമ്പര്‍ എടുക്കാന്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല ഇതു മൂലം ഇടപാടുകള്‍ വൈകാനും മുടങ്ങാനും ഇടവന്നിരുന്നു.

ഇനി മുതല്‍ ടിഡിഎസ് പിടിക്കാന്‍ ടാന്‍ വേണ്ട, പകരം പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് മതിയാകും. ഇനി ടാന്‍ നമ്പറിനു പകരം, വസ്തു വാങ്ങുന്ന ഇന്ത്യന്‍ പൗരന്റെ പാന്‍ അടിസ്ഥാനമാക്കിയുള്ള ചെല്ലാന്‍ ഉപയോഗപ്പെടുത്തി ടിഡിഎസ് ഇടപാടു നടത്താം എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്.

കൂടാതെ ഇന്ത്യയില്‍ നിന്ന് വിദേശ ടൂര്‍പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനം, 20 ശതമാനം ടിസിഎസ് നികുതി നിരക്ക് രണ്ടു ശതമാനമാക്കി കുറച്ചു. മാത്രമല്ല ഇവിടെ മിനിമം പരിധിയില്ല എന്നതിനാല്‍ അയക്കുന്ന മുഴുവന്‍ തുകയ്ക്കും ഇളവു ലഭിക്കും.

വിദേശത്ത് പഠിക്കുന്നവര്‍ക്കും ചികിത്സ തേടുന്നവര്‍ക്കും ആശ്വസിക്കാന്‍ വകയുണ്ട്. ലിബറൈലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമില്‍ വിദ്യാഭ്യാസം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് അയക്കുന്ന തുകയ്ക്ക് നിലവില്‍ അഞ്ചു ശതമാനം ടിസിഎസ് പിടിച്ചിരുന്നു. ഇനി അതു രണ്ടു ശതമാനമായി കുറയും.
 
Other News in this category

 
 




 
Close Window