Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.1527 INR  1 EURO=107.1811 INR
ukmalayalampathram.com
Thu 05th Mar 2026
 
 
UK Special
  Add your Comment comment
എപ്സ്റ്റീന്‍ ഫയല്‍സ്: ബ്രിട്ടീഷ് രാഷ്ട്രീയവും രാജകുടുംബവും വീണ്ടും വിവാദത്തില്‍
reporter

ലണ്ടന്‍: എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്നുള്ള പുതിയ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ ബ്രിട്ടീഷ് രാഷ്ട്രീയവും രാജകുടുംബവും വീണ്ടും വിവാദത്തിന്റെ ചുഴിയില്‍. ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്സറിനെയും മുന്‍ ഭാര്യ സാറ ഫെര്‍ഗൂസനെയും ലക്ഷ്യമിട്ടുള്ള മോശമായ വെളിപ്പെടുത്തലുകളാണ് വെള്ളിയാഴ്ച പുറത്തുവന്നത്.

മുതിര്‍ന്ന ലേബര്‍ നേതാവും മുന്‍ ബിസിനസ് സെക്രട്ടറിയുമായിരുന്ന ലോര്‍ഡ് മാന്‍ഡെല്‍സണെതിരായ ഗുരുതരമായ ആരോപണങ്ങളും നഗ്‌നചിത്രവും ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.

പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ആന്‍ഡ്രൂ വിന്‍ഡ്സര്‍ കാസില്‍ വിട്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പതിവിനു വിരുദ്ധമായി ഏകനായി കാറോടിച്ചാണ് യാത്ര ചെയ്തത്. പുറത്തുവന്ന ചിത്രങ്ങളില്‍ മുന്‍ രാജകുമാരന്‍ സ്ത്രീകളോടൊപ്പം വിവാദകരമായ രീതിയില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഏകദേശം 2000 വിഡിയോകളും ഒന്നര ലക്ഷത്തിലധികം ചിത്രങ്ങളും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തോളം രേഖകളാണ് പുറത്തുവന്നത്. ഇതോടെ എപ്സ്റ്റീന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിരുന്ന ശൃംഖലയുമായി ആന്‍ഡ്രൂവിന് ബന്ധമുണ്ടെന്നത് വീണ്ടും തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാറ ഫെര്‍ഗൂസന്‍ എപ്സ്റ്റീനോട് വിവാഹാഭ്യര്‍ഥന നടത്തിയ ഇമെയില്‍ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

ലോര്‍ഡ് മാന്‍ഡെല്‍സണ്‍ 2009-ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംങ് സ്ട്രീറ്റില്‍ നിന്നുള്ള രഹസ്യ രേഖകള്‍ എപ്സ്റ്റീന് ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 2003 മുതല്‍ 2004 വരെയുള്ള കാലയളവില്‍ മൂന്നു വ്യത്യസ്ത ഇടപാടുകളിലായി എപ്സ്റ്റീന്‍ അദ്ദേഹത്തിന് 75,000 പൗണ്ട് നല്‍കിയതായും വെളിപ്പെടുത്തലുകളിലുണ്ട്. ഇതിനെല്ലാമുപരി, മുഖം വ്യക്തമാക്കാത്ത സ്ത്രീയോടൊപ്പം അടിവസ്ത്രം മാത്രമണിഞ്ഞ് നില്‍ക്കുന്ന മാന്‍ഡെല്‍സന്റെ ചിത്രം പുറത്തുവന്നതോടെ രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടു.

ഇതോടെ, ആന്‍ഡ്രൂവിനെതിരെയുള്ള കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം മെട്രോപൊളിറ്റന്‍ പൊലീസിന് നേരെ ഉയരുന്നുണ്ട്

 
Other News in this category

 
 




 
Close Window