Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ജോലിയില്ലാത്ത ബിരുദധാരികളുടെ എണ്ണം റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ജോലിയില്ലാത്ത അഭ്യസ്തവിദ്യരായ യുവാക്കളുടെ എണ്ണം റെക്കോര്‍ഡ് ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട്. ഏഴു ലക്ഷം ബിരുദധാരികളാണ് നിലവില്‍ തൊഴില്‍ ലഭിക്കാതെ കാത്തിരിക്കുന്നത്. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ യുവാക്കള്‍ വെല്‍ഫെയര്‍ ബെനിഫിറ്റുകളില്‍ ആശ്രയിക്കുന്ന അവസ്ഥയാണ് രാജ്യത്ത്.

നാലു ലക്ഷം യുവാക്കള്‍ ഇതിനകം യൂണിവേഴ്‌സല്‍ ക്രെഡിറ്റിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യ പ്രശ്‌നങ്ങളാല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ എണ്ണം 240,000 ആയി. 2019 മുതല്‍ ആറു വര്‍ഷത്തിനിടെ ആരോഗ്യ കാരണങ്ങളാല്‍ ജോലിക്കുപോകാത്തവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 46 ശതമാനത്തിന്റെ വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായത്.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ബെനിഫിറ്റ് കൈപ്പറ്റുന്നവരില്‍ 110,000 പേര്‍ 30 വയസ്സില്‍ താഴെയുള്ള അഭ്യസ്തവിദ്യരാണെന്നതാണ് ഞെട്ടിക്കുന്ന കണക്ക്. നിലവില്‍ ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമാണ്

 
Other News in this category

 
 




 
Close Window