Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ശമ്പളം കൂട്ടണം: ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കുന്നു
Text By: UK Malayalam Pathram
നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസത്തെ പണിമുടക്ക് രാവിലെ 7ന് ആരംഭിക്കും. തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്.


സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തി. രോഗികളെ അപകടത്തിലാക്കുകയും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന ഗുരുതരമായ സംഭാവനയാണ് യൂണിയന്‍ സമ്മാനിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.

എന്‍എച്ച്എസിലെ പകുതിയോളം ഡോക്ടര്‍മാര്‍ റസിഡന്റ് ഡോക്ടര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ക്ക് 28.9 ശതമാനം ശമ്പളവര്‍ധനവാണ് ലഭിച്ചിട്ടുള്ളത്. വിന്ററിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ പണിമുടക്കുന്നത് ഗുരുതരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണയായി രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടം കൂടിയാണ് വിന്റര്‍.

നിലവിലെ ശമ്പളവര്‍ധനവ് കൂടി ചേരുന്നതോടെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 49,000 പൗണ്ട് വരെ ശമ്പളം ലഭിക്കുന്നത്. മെഡിക്കല്‍ സ്‌കൂളില്‍ നിന്നിറങ്ങി ആദ്യ വര്‍ഷമാണിത്. കൂടുതല്‍ പരിചയസമ്പന്നരായ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം 97,000 പൗണ്ട് വരെയും വരുമാനം നേടുന്നുണ്ട്. കണ്‍സള്‍ട്ടന്റായി യോഗ്യത നേടുന്നതോടെ ഇത് വീണ്ടും വര്‍ധിക്കും.
 
Other News in this category

 
 




 
Close Window