Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഇന്ന് രാത്രി സമ്മര്‍ ടൈം അവസാനിക്കും: സമയം ഒരു മണിക്കൂര്‍ പിറകോട്ടാകും
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷത്തെ സമ്മര്‍ ടൈം ഇന്ന് (ശനിയാഴ്ച) രാത്രി അവസാനിക്കും. രാത്രി രണ്ടിന് സമയം ഒരു മണിക്കൂര്‍ പിറകോട്ടായി ഗ്രീനിച്ച് മീന്‍ ടൈമിലേക്ക് തിരികെയെത്തും. സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ന്യൂജനറേഷന്‍ വാഹനങ്ങള്‍ എന്നിവയില്‍ സമയം തനിയെ മാറും. എന്നാല്‍ അനലോഗ് ക്ലോക്കുകളില്‍ സമയം കൈമാറേണ്ടതുണ്ട്.

ഒക്ടോബര്‍ അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയിലാണ് എല്ലാ വര്‍ഷവും സമയം പിറകോട്ടാകുന്നത്. അതുപോലെ തന്നെ മാര്‍ച്ച് അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയിലാണ് സമ്മര്‍ ടൈമിലേക്ക് മാറി പകലിന് ഒരു മണിക്കൂര്‍ കൂടി ലഭിക്കുന്നത്. ''സ്പ്രിംങ് ഫോര്‍വേഡ്, ഫാള്‍ ബാക്ക്'' എന്ന പ്രയോഗത്തിലൂടെയാണ് ഈ സമയമാറ്റം ബ്രിട്ടനില്‍ ഓര്‍ത്തുവയ്ക്കുന്നത്.

1916-ല്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മനി ആദ്യമായി ഈ രീതി സ്വീകരിച്ചപ്പോള്‍, പകലിന്റെ ദൈര്‍ഘ്യം കൂട്ടി ഹീറ്റിങ്ങിനും ലൈറ്റിങ്ങിനുമുള്ള ഇന്ധനം ലാഭിക്കലായിരുന്നു ലക്ഷ്യം. പിന്നീട് ബ്രിട്ടന്‍ ''ബ്രിട്ടിഷ് സമ്മര്‍ ടൈം'' എന്ന പേരില്‍ ഇത് നടപ്പിലാക്കി. സ്വീഡന്‍, ഡെന്മാര്‍ക്ക്, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ഈ രീതി പിന്തുടരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്‍ ഈ സമയമാറ്റം കുറച്ചുകാലത്തേക്ക് രണ്ട് മണിക്കൂറായി വര്‍ധിപ്പിച്ചിരുന്നെങ്കിലും പിന്നീട് പഴയ രീതിയായ ഒരുമണിക്കൂറിലേക്ക് തിരിച്ചുവന്നു. ഈ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്‌കോട്ലന്‍ഡിലാണ്. തണുപ്പുകാലത്ത് ഇവിടെ പല പ്രദേശങ്ങളിലും രാവിലെ എട്ടുമണിവരെ സൂര്യപ്രകാശം കാണാന്‍ കാത്തിരിക്കേണ്ടതുണ്ട്.

 
Other News in this category

 
 




 
Close Window