Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ വാട്ടര്‍ ബില്ലുകള്‍ കുത്തനെ ഉയര്‍ന്നേക്കും; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ വലിയ സാമ്പത്തിക ബാധ്യതയായി മാറാന്‍ സാധ്യത. ആംഗ്ലിയന്‍, നോര്‍ത്തംബ്രിയന്‍, സൗത്ത്, വെസെക്‌സ്, സൗത്ത് ഈസ്റ്റ് എന്നീ അഞ്ച് വാട്ടര്‍ കമ്പനികള്‍ ചെലവുകള്‍ നിറവേറ്റുന്നതിനായി അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മത്സര കമ്മീഷന്‍ അതോറിറ്റിയിലേക്ക് (CMA) അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ വാട്ടര്‍ വിതരണ കമ്പനിയായ തെയിംസ് വാട്ടര്‍ കടബാധ്യതകള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താത്കാലികമായി അപ്പീല്‍ പ്രക്രിയ പിന്‍വലിച്ചിട്ടുണ്ട്.

വാട്ടര്‍ റെഗുലേറ്ററി അതോറിറ്റി 'ഓഫ്വാട്ട്' ഡിസംബറില്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, 2030-ഓടെ ഒരു കുടുംബത്തിന്റെ വാര്‍ഷിക വാട്ടര്‍ ചിലവ് ശരാശരി 36% വര്‍ധിച്ച് 597 പൗണ്ടായേക്കുമെന്നാണ് പ്രവചനം. പഴകിയ സൗകര്യങ്ങള്‍ നവീകരിക്കാനും മലിനജല ചോര്‍ച്ചയും കുടിവെള്ള നഷ്ടവും തടയാനും വന്‍തോതിലുള്ള നിക്ഷേപം ആവശ്യമാണ് എന്നതാണ് കമ്പനികളുടെ വാദം.

എസ് & പി ഗ്ലോബല്‍ റേറ്റിംഗ്‌സ് നടത്തിയ വിലയിരുത്തലില്‍, 2 ബില്യണ്‍ പൗണ്ടിന്റെ അധിക ചെലവിന് അനുമതി തേടിയിരിക്കുകയാണ് കമ്പനികള്‍. CMA യുടെ തീരുമാനം ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

പുതിയ പരിസ്ഥിതി സെക്രട്ടറി എമ്മ റെനോള്‍ഡ്‌സ്, വില വര്‍ധനവ് നിയന്ത്രിക്കാനും ആവശ്യമായ നിക്ഷേപം ഉറപ്പാക്കാനും മറ്റ് വഴികള്‍ തേടേണ്ടതുണ്ടെന്ന് സൂചന നല്‍കിയിട്ടുണ്ട്. ജലക്ഷാമവും മലിനജല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കൂടുതല്‍ ചെലവുകള്‍ ആവശ്യമായ സാഹചര്യത്തില്‍, ഉപഭോക്താക്കള്‍ എത്രത്തോളം ബാധ്യത ഏറ്റെടുക്കണമെന്ന് തീരുമാനിക്കുന്നതില്‍ സര്‍ക്കാരിന് വലിയ വെല്ലുവിളികളാണ് നേരിടേണ്ടത്.

കമ്പനികളുടെ ഭാഗത്ത് നിന്നുള്ള അധിക നിക്ഷേപ ആവശ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

 
Other News in this category

 
 




 
Close Window