Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലപ്പെട്ട ഗ്രേസ് കുമാറിന് ജോര്‍ജ് മെഡല്‍
reporter

നോട്ടിങ്ങാം (ബ്രിട്ടന്‍): സുഹൃത്തിനെ കത്തിക്കുത്തില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ ഗ്രേസ് കുമാറിന് ബ്രിട്ടന്‍ സര്‍ക്കാര്‍ മരണാനന്തര ബഹുമതിയായി ജോര്‍ജ് മെഡല്‍ സമ്മാനിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ ധീരതാപുരസ്‌കാരമാണിത്.

നോട്ടിങ്ങാം സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു 19 വയസ്സുകാരിയായ ഗ്രേസ്. 2023-ലെ വാര്‍ഷിക പരീക്ഷകള്‍ക്കുശേഷം കൂട്ടുകാരന്‍ ബര്‍ണാബിയുമായി രാത്രി നടക്കാനിറങ്ങിയപ്പോഴാണ് കത്തിയുമായി അക്രമിയെത്തി ബര്‍ണാബിയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച ഗ്രേസ് ആദ്യം കുത്തേറ്റു മരിച്ചു. പിന്നാലെ ബര്‍ണാബിയും അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ടു. മാനസിക പ്രശ്‌നങ്ങളുള്ള കൊലയാളി ഇപ്പോള്‍ ചികിത്സയിലാണ്.

ബ്രിട്ടനിലെ ഡോക്ടര്‍മാരായ സഞ്ജയ് കുമാറിന്റെയും ഐറിഷ് വംശജയായ സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി കാണിച്ച ധൈര്യത്തിനാണ് ഈ ബഹുമതി.

 
Other News in this category

 
 




 
Close Window