|
യുകെയിലെ ബ്രൈറ്റണില്‍ നിന്നും ആറ് മൈല്‍ അകലെ ഈസ്റ്റ് സസ്സെക്‌സിലെ പീസ്ഹെവനിലെ മോസ്‌കില്‍ തീപടര്‍ന്നു. സംഭവം അട്ടിമറിയെന്നു സൂചന. തീപിടുത്തത്തിന് ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പ് കറുത്ത ജാക്കറ്റ് അണിഞ്ഞ ഒരാള്‍ പീസ്ഹെവന്‍ മോസ്‌കിന്റെ പ്രവേശന കവാടത്തിന് സമീപം പ്രത്യക്ഷപ്പെട്ടതായി വീഡിയോ ഫൂട്ടേജുകളില്‍ കാണുന്നുണ്ട്. ഈ സമയം ഒരാള്‍ പീസ് കമ്മ്യൂണിറ്റി സെന്ററിനും പീസ്ഹെവനിലെ മോസ്‌കിനും അകത്തുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്.
വംശീയ വെറി കുറ്റം ചുമത്തി കേസെടുത്തു പോലീസ്. മോസ്‌കിനൊപ്പം അതിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും പൂര്‍ണ്ണമായി നശിച്ചു. ശനിയാഴ്ച രാത്രി 10 മണിക്ക് മുന്‍പായിട്ടായിരുന്നു മോസ്‌ക് അഗ്നിക്കിരയായ വിവരം അറിഞ്ഞതെന്ന് പോലീസ് പറയുന്നു. ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല.
തീപിടുത്തത്തില്‍ കത്തി നശിച്ച കാറിനടുത്ത് രണ്ടു പേര്‍ നില്‍ക്കുന്ന ദൃശ്യങ്ങളും ലഭ്യമാണ്. സായാഹ്ന പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വിശ്വാസികള്‍ മിക്കവരും മടങ്ങിയതിന് ശേഷമാണ് അഗ്നിബാധ ഉണ്ടായത് എന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. |