Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരേ പരാമര്‍ശം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലീ ആന്‍ഡേഴ്‌സണെ സസ്‌പെന്‍ഡ് ചെയ്തു
reporter

ലണ്ടന്‍: മേയര്‍ സാദിഖ് ഖാനെതിരായ പരാമര്‍ശത്തില്‍ കണ്‍?സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലീ ആന്‍ഡേഴ്‌സണ് സസപെന്‍ഷന്‍. ലണ്ടന്‍ മേയര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്ന വിപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ലീ ആന്‍ഡേഴ്‌സന്റെ പരാമര്‍ശം ഇസ്‌ലാമോഫോബിയയുണ്ടാക്കുന്നതി മുസ്‌ലിം വിരുദ്ധവും വംശീയത നിറഞ്ഞതുമാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പ് കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് ലീ ആന്‍ഡേഴ്‌സന്റെ പ്രസ്താവനയെന്നും സാദിഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സാദിഖ് ഖാന്റെ പ്രതികരണം പുറത്തുവന്ന് ഒരു മണിക്കൂറിനകം തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ട് ആന്‍ഡേഴ്‌സനെ സസപെന്‍ഡ് ചെയ്യുകയായിരുന്നു. നിലവില്‍ സ്വതന്ത്ര അംഗമായി അദ്ദേഹത്തിന് തുടരാനാവും.കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ലീ ആന്‍ഡേഴ്‌സനെ സസപെന്‍ഡ് ചെയ്തതെന്ന് ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ടിന്റെ വക്താവ് അറിയിച്ചു. ഋഷി സുനകിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ടോറി ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ലീ ആന്‍ഡേഴ്‌സണ്‍ രാജിവെച്ചിരുന്നു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ നിയന്ത്രിക്കുന്നത് ഇസ്‌ലാമിസ്റ്റുകളാണെന്നായിരുന്നു ലീ ആന്‍ഡേഴ്‌സന്റെ പരാമര്‍?ശം. ഇതിന് പിന്നാലെ, ആന്‍ഡേഴ്‌സനെതിരെ നടപടിയെടുക്കാന്‍ യു.കെ പ്രധാനമന്ത്രി ?ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദം ഏറുകയും ചെയ്തിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളും പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു

 
Other News in this category

 
 




 
Close Window