Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ഇസ്രയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് മന്ത്രി
reporter

ലണ്ടന്‍: ഇസ്രേയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സ്‌കോട്ട് ലന്‍ഡ് മന്ത്രി ഹംസ യൂസഫ്. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ബ്രിട്ടണ്‍ താതാക്കാലികമയാി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു .ദശലക്ഷം ജനങ്ങളെ അപകടത്തിലാക്കുന്ന ഗാസയിലെ ആക്രമണങ്ങള്‍ക്കായി ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് യുകെ സര്‍ക്കാരിനോട് ഹംസ യൂസഫ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹംസ യൂസഫ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഇസ്രയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവ് കൂടിയായ യൂസഫ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗാസയില്‍ നിന്ന് നമ്മള്‍ കണ്ട ചില ക്രൂരമായ ദൃശ്യങ്ങള്‍ മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് നിസംശയം പറയാമെന്നും ഇസ്രയേലിന്റെ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും നിരപരാധികളുമായ കുഞ്ഞുങ്ങളും സ്ത്രീകളും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും കൈമാറുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് യുഎന്‍ അധികൃതര്‍ പറഞ്ഞതിന് പിന്നാലെയാണ് യൂസഫിന്റെ പരാമര്‍ശം.

 
Other News in this category

 
 




 
Close Window