Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ ബന്ധം ആഴത്തിലാക്കാന്‍ ലേബര്‍ പാര്‍ട്ടി ആഗ്രഹിക്കുന്നതായി ഏഞ്ചല റെയ്‌നര്‍
reporter

ന്യൂഡല്‍ഹി: സ്ത്രീകളുടെ പങ്ക് അംഗീകരിച്ച് ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച നയങ്ങളെ പ്രശംസിച്ച് യുകെയുടെ ഉപ പ്രതിപക്ഷ നേതാവ് ഏഞ്ചല റെയ്നര്‍. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള പാതയിലാണ് ഭാരതമെന്നും അത് നേടിയ പുരോഗതിയുടെ ഭാഗമാണ് സ്ത്രീകള്‍ക്ക് നല്‍കിയ അംഗീകാരമെന്നും അവര്‍ പറഞ്ഞു.റെയ്സിന ഡയലോഗിന്റെ ഭാഗമായി പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് റെയ്നര്‍ ഇക്കാര്യം പറഞ്ഞത്.

യുകെയും ഭാരതവും ചരിത്രം പടുത്തുയര്‍ത്തണമെന്നും വ്യാപാര കരാര്‍ മുന്നോട്ട് പോകണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് യുകെയിലെ പ്രതിപക്ഷ ഉപനേതാവും ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ റെയ്നര്‍ പറഞ്ഞു. ഞാന്‍ ആദ്യമായി ഭാരതം 2007-ല്‍ സന്ദര്‍ശിച്ചു, ഇപ്പോള്‍ സംഭവിച്ച പരിവര്‍ത്തനം കാണാനായി. ഭാരതം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്നതും വ്യക്തമാണ്, ഭാരതം എത്ര അത്ഭുതകരമായി പ്രവര്‍ത്തിച്ചു, അതിന്റെ പുരോഗതിയും കൈവരിച്ചു ' - അവര്‍ പറഞ്ഞു

 
Other News in this category

 
 




 
Close Window