Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനായി യുകെയിലെ നൂറു വര്‍ഷം പഴക്കമുള്ള നിയമം മാറ്റിയെതാന്‍ എംപിമാരുടെ നീക്കം
Text By: Team ukmalayalampathram
ദൂരവ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ള നിയമ പരിഷ്‌കാരത്തിന് യുകെയിലെ ഒരു പറ്റം എംപിമാരുടെ നീക്കം. നൂറു വര്‍ഷം പഴക്കമുള്ള 'അബോര്‍ഷന്‍ നിരോധന നിയമം' മാറ്റിയെതാന്‍ എംപിമാര്‍ തീരുമാനിച്ചിരിക്കുന്നു. 1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്നവര്‍ ജയില്‍ ശിക്ഷയ്ക്കു വിധേയരാകും. യുകെയില്‍ നൂറോളം യുവതികള്‍ ഈ നിയമ പ്രകാരം കേസിന്റെ പരിധിയിലായിട്ടുണ്ട്. ഇതില്‍ ഒരു യുവതിയെ ശിക്ഷിച്ചു. ഈ നിയമം ഭേദഗതി ചെയ്താല്‍ യുകെയിലെ പുരോഗമനവാദികളായ സ്ത്രീകളുടെ പിന്‍തുണ കിട്ടുമെന്നാണ് ഒരുവിഭാഗം എംപിമാരുടെ പ്രതീക്ഷ.



എന്നാല്‍ ലേബര്‍ എംപി ഡെയിം ഡയാന ജോണ്‍സണ്‍ മുന്നോട്ട് വെയ്ക്കുന്ന ക്രൈം & ജസ്റ്റിസ് ബില്‍ ഭേദഗതി പ്രകാരം ഇത്തരം പ്രോസിക്യൂഷനുകള്‍ അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്നു. എല്ലാ പാര്‍ട്ടികളുടെയും എംപിമാര്‍ ബില്ലിന് അനുകൂലമാണ്. രാഷ്ട്രീയക്കാരില്‍ 55 ശതമാനവും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നു. 23 ശതമാനം മാത്രമാണ് ഇതിനെ അനുകൂലിക്കുന്നവര്‍.

അതേസമയം, 1861-ലെ നിയമം ഭേദഗതി ചെയ്യുന്നില്ലെന്നതിനാല്‍ വൈകിയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നടത്തുന്ന ഡോക്ടര്‍മാരെ ഇപ്പോഴും കോടതി കയറ്റാന്‍ സാധ്യത നിലനില്‍ക്കുന്നു. ഗര്‍ഭം ഒഴിവാക്കുന്നതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ലഭിക്കുമ്പോള്‍ ഇത് ചെയ്ത് നല്‍കുന്ന ഡോക്ടര്‍മാരെ കോടതിയിലെത്തിക്കുമെന്നത് വൈരുദ്ധ്യമാകും.
 
Other News in this category

 
 




 
Close Window