Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ വോട്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്‍എച്ച്എസ് വിഷയം
reporter

ലണ്ടന്‍: ബ്രിട്ടനിലെ വോട്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയം ഏതാണ്? വിലക്കയറ്റത്തെ വരെ മറികടന്ന് അത് വീണ്ടും എന്‍എച്ച്എസില്‍ എത്തിനില്‍ക്കുന്നുവെന്നാണ് പുതിയ സര്‍വ്വെയിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. യുകെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹെല്‍ത്ത് സര്‍വ്വീസിന്റെ സമ്മര്‍ദങ്ങളാണെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ്. 10 മാസത്തിനിടെ പതിനൊന്നാം തവണയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അഞ്ച് ദിവസത്തെ പുതിയ പണിമുടക്ക് ആരോഗ്യ സേവനങ്ങളില്‍ ഞെട്ടല്‍ സമ്മാനിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ശൈത്യകാല പ്രതിസന്ധികളും, ജീവനക്കാരുടെ ക്ഷാമവും, പരിചരിക്കാന്‍ വമ്പന്‍ ബാക്ക്ലോഗും നിലനില്‍ക്കുമ്പോഴാണ് ഈ പ്രതിസന്ധി സമ്മര്‍ദമായി മാറുന്നത്.

ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും പിന്‍വാങ്ങുന്നതോടെ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ആയിരക്കണക്കിന് ഓപ്പറേഷനുകളും, ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കാന്‍ നിര്‍ബന്ധിതമാകും. നഷ്ടമാകുന്ന ഡോക്ടര്‍മാര്‍ക്ക് പകരം ജോലിക്കാരെ നിയോഗിക്കാനും, എ&ഇയില്‍ അടിയന്തര പരിചരണം ഉറപ്പാക്കാനും ആശുപത്രികള്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. ഇപ്സോസ് ജനാഭിപ്രായം കണ്ടെത്താനുള്ള സര്‍വ്വെിലാണ് ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമായി എന്‍എച്ച്എസ് മുന്നിലെത്തിയത്. 34 ശതമാനം പേര്‍ എന്‍എച്ച്എസും, ആശുപത്രിയും പ്രധാന പ്രശ്നമായികണക്കാക്കുമ്പോള്‍, രണ്ടാമായി നിലകൊള്ളുന്നത് സമ്പദ് വ്യവസ്ഥ. പണപ്പെരുപ്പം ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാമതായി മാറി. പണപ്പെരുപ്പം കുറയ്ക്കാനുള്ള നടപടിക്രമങ്ങളില്‍ ഗവണ്‍മെന്റ് ഒരുപരിധി വരെ വിജയം വരിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയും ഈ പ്രതിസന്ധി ഘട്ടത്തിലും പിടിച്ചുനില്‍ക്കുന്നു. എന്നാല്‍ സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന എന്‍എച്ച്എസില്‍ ബാക്ക്ലോഗ് കുറയ്ക്കാനുള്ള നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ല. ഇത് ടോറികള്‍ക്കും, പ്രധാനമന്ത്രി ഋഷി സുനാകിനും തലവേദനയാകുമെന്ന് ഉറപ്പാണ്.

 
Other News in this category

 
 




 
Close Window