Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നഴ്‌സിങ് ജോലി രാജിവച്ച് യുവതികള്‍ ഐടി മേഖലയിലേക്ക്: ശമ്പളം കൂട്ടിയില്ലെങ്കില്‍ നഴ്‌സിങ് മേഖലയില്‍ ഒഴിവുകള്‍ നിരവധിയുണ്ടാകും
Text By: Team ukmalayalampathram
യുകെയിലെ ആശുപത്രികളില്‍ ശമ്പളം കൂട്ടിയില്ലെങ്കില്‍ നഴ്‌സിങ് മേഖലയില്‍ ജോലിക്ക് ആളില്ലാതാകും. തദ്ദേശീയരായ നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് മാറുകയാണ്. ഐടി സെക്ടറിലേക്ക് നിരവധി നഴ്‌സുമാര്‍ ജോലി മാറ്റിക്കഴിഞ്ഞു.


ജീവനക്കാരുടെ കുറവു മൂലം കടുത്ത പ്രതിസന്ധിയിലായ എന്‍ എച്ച് എസിന് കൂടുതല്‍ ജീവനക്കാര്‍ വിട്ടുപോകുന്നത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക്, പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ശമ്പള വര്‍ദ്ധനവും അതിനു പുറമെ അധിക വേതനവും നല്‍കണം എന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) ആവശ്യപ്പെടുന്നത്.

ജീവനക്കാരെ, ജോലിയില്‍ നിന്നും വിട്ടുപോകാതെ എന്‍ എച്ച് എസ്സിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ ഇത് ആവശ്യമാണെന്നാണ് ആര്‍ സി എന്‍ പറയുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ഏറെ ദുരിതങ്ങള്‍ സൃഷ്ടിച്ച എന്‍ എച്ച് എസ് സമരത്തിന് സമാനമായ സമരത്തെ കുറിച്ചുള്ള മുന്നറിയിപ്പും യൂണിയന്‍ നല്‍കുന്നുണ്ട്. എല്ലാ വര്‍ഷങ്ങളിലെയും ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന പേയ് റിവ്യു ബോഡി (പി ആര്‍ ബി) ക്ക് മുന്‍പിലാണ് ആര്‍ സി എന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ ആര്‍ സി എന്‍ പങ്കെടുത്തിരുന്നില്ല. അതുപോലെ യൂണിസന്‍, ജി എം ബി എന്നീ യൂണിയനുകള്‍ പി ആര്‍ ബി ക്ക് മുന്‍പില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാതെ ആരോഗ്യ വകുപ്പുമായി നേരിട്ട് ഇടപെടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടയില്‍, ആയിരക്കണക്കിന് മുന്‍ നിര നഴ്‌സിംഗ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേഫലവും ആര്‍ സി എന്‍ പുറത്തുവിട്ടു. അത് പറയുന്നത് നിലവിലെ നഴ്‌സിംഗ് ജീവനക്കാരില്‍ പകുതിയോളം പേര്‍ ജോലി വിടാന്‍ ആഗ്രഹിക്കുന്നു എന്നാണ്.
 
Other News in this category

 
 




 
Close Window